ad
Deshabhimani

യുഎഇയിൽ പെട്രോളിനും ഡീസലിനും ഗണ്യമായ വിലക്കുറവ്; ജൂലൈയിലെ ഇന്ധനവില പ്രഖ്യാപിച്ചു

Petrol Fuel Pump
വെബ് ഡെസ്ക്

Published on Jun 30, 2026, 12:30 PM | 1 min read

ദുബായ്: ജൂലൈ മാസത്തേക്കുള്ള യുഎഇയിലെ പെട്രോൾ, ഡീസൽ ചില്ലറവിലകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ നാല് മാസമായി തുടർച്ചയായി വർധിച്ചിരുന്ന ഇന്ധനവിലയ്ക്ക് ശേഷം ജൂലൈയിൽ എല്ലാ ഇന്ധനവിഭാഗങ്ങൾക്കും ഗണ്യമായ കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നിരക്കുകൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.


പുതിയ നിരക്കുകൾ പ്രകാരം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.40 ദിർഹമാണ് വില. ജൂണിൽ ഇത് 3.95 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോളിന്റെ വില 3.83 ദിർഹത്തിൽ നിന്ന് 3.29 ദിർഹമായും ഇ-പ്ലസ് 91 പെട്രോളിന്റെ വില 3.76 ദിർഹത്തിൽ നിന്ന് 3.21 ദിർഹമായും കുറഞ്ഞു. ഡീസലിന് ലിറ്ററിന് 4.33 ദിർഹത്തിൽ നിന്ന് 3.60 ദിർഹമായാണ് പുതിയ വില നിശ്ചയിച്ചിരിക്കുന്നത്.


ഫെബ്രുവരി അവസാനത്തോടെ പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം രൂക്ഷമായതും ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്നും ആഗോള എണ്ണവില കുത്തനെ ഉയർന്നതിന്റെ പ്രതിഫലനമായി യുഎഇയിൽ കഴിഞ്ഞ നാല് മാസത്തിനിടെ ഇന്ധനവില 60 ശതമാനത്തിലേറെ വർധിച്ചിരുന്നു. എന്നാൽ ജൂണിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞതിനെ തുടർന്ന് ജൂലൈയിൽ വില കുറയുമെന്ന പ്രതീക്ഷ നിലനിന്നിരുന്നു.


ഇന്ധനവിലയിലെ പ്രതിമാസ മാറ്റം യുഎഇയിലെ കുടുംബങ്ങളുടെ ചെലവിനെയും വാഹന ഉപയോക്താക്കളുടെ പ്രതിമാസ ബജറ്റിനെയും നേരിട്ട് ബാധിക്കുന്ന ഘടകമാണ്. വിലക്കുറവ് സ്വകാര്യ വാഹനയാത്രികർക്കും ഗതാഗത മേഖലയ്ക്കും ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.


അതേസമയം, ആറു പതിറ്റാണ്ടിലേറെ അംഗത്വത്തിന് ശേഷം ഒപെക്, ഒപെക് പ്ലസ് സഖ്യങ്ങളിൽ നിന്ന് യുഎഇ പിന്മാറിയതും രാജ്യത്തിന്റെ എണ്ണ ഉൽപ്പാദന നയത്തിൽ പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home