ad
Deshabhimani

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ഭാസ്‌കരസന്ധ്യ

bhaskara sandhya
വെബ് ഡെസ്ക്

Published on Apr 29, 2026, 05:20 PM | 1 min read

മസ്‌കത്ത്‌ : ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിങ്ങിന്റെ 25–-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കവിയും ഗാനരചയിതാവുമായ പി ഭാസകരന്റെ അനുസ്‌രണ ദിനാചരണം സംഘടിപ്പിക്കുന്നു. ‘ഭാസ്‌കരസന്ധ്യ’ എന്ന പേരിലുള്ള പരിപാടി വ്യാഴം വൈകിട്ട്‌ 7.30 മുതൽ റൂവി എംബിഡിയിലെ കേരള വിങ്‌ ഓഫീസിൽ നടക്കും.

മലയാള സാഹിത്യത്തിലും ചലച്ചിത്ര ഗാനരംഗത്തും അനശ്വര സംഭാവന നൽകി, മലയാളികളുടെ ഹൃദയത്തിൽ സ്ഥിരസാന്നിധ്യമായി നിലകൊള്ളുന്ന പി ഭാസ്‌കരന്റെ സ്‌മരണ പുതുക്കാനുള്ള വേദിയായിരിക്കും പരിപാടി.


പി ഭാസ്‌കരന്റെ ജീവിതവും സാഹിത്യ സംഭാവനകളും അദ്ദേഹത്തിന്റെ പ്രശസ്‌ത ഗാനങ്ങളുടെ ആലാപനം, കവിത അവതരണം എന്നിവ അനുസ്‌മരിക്കും. കേരള വിഭാഗം അംഗങ്ങളായ കലാകാരന്മാരുടെയും സാഹിത്യപ്രേമികളുടെയും സാന്നിധ്യം പരിപാടിയെ കൂടുതൽ സമ്പന്നമാക്കും. കേരള വിങ്ങിന്റെ 25–-ാം വാർഷികാഘോഷങ്ങളുടെ ഔദ്യോഗിക ലോഗോ പ്രകാശനവും ചടങ്ങിൽ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home