ഇന്ത്യ–കുവൈത്ത് സൗഹൃദത്തിന് നിറം പകർന്ന് ‘ഭാരത് മേള’

കുവൈത്തിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഭാരത് മേളയിൽനിന്ന്
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ടൂറിസ്റ്റിക് എന്റർപ്രൈസ് കമ്പനിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ഭാരത് മേള 2026’ന് പ്രൗഢസമാപനം. അറേബ്യൻ ഗൾഫ് റോഡിലെ ഗ്രീൻ ഐലൻഡ് കടൽത്തീരത്ത് നടന്ന പരിപാടിയിൽ ഇന്ത്യൻ പ്രവാസി സമൂഹം, നയതന്ത്ര പ്രതിനിധികൾ, കുവൈത്ത് പൗരന്മാർ എന്നിവരടക്കം ആയിരക്കണക്കിന് പേർ പങ്കെടുത്തു. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും കലാപാരമ്പര്യവും ഭക്ഷ്യസംസ്‌കാരവും ഒരുമിച്ച് അവതരിപ്പിച്ച മേള ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി ഉദ്ഘാടനം ചെയ്‌തു.
ചടങ്ങിൽ കേരളത്തിന്റെ പഞ്ചവാദ്യ അവതരണം ശ്രദ്ധേയമായി. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭക്ഷ്യവിഭവങ്ങൾ, കലാപ്രദർശനങ്ങൾ, സാംസ്‌കാരിക പ്രദർശനങ്ങൾ എന്നിവ ഒരുക്കി. 700-ൽ അധികം കലാകാരന്മാർ പങ്കെടുത്ത 57 ലൈവ് പ്രകടനങ്ങൾ പരിപാടിയെ വർണാഭമാക്കി. ക്ലാസിക്കൽ–നാടോടി നൃത്തങ്ങൾ, സംഗീതാവതരണങ്ങൾ, യോഗ പ്രദർശനങ്ങൾ, മാർഷ്യൽ ആർട്സ് പ്രകടനങ്ങൾ എന്നിവയും നടന്നു.










0 comments