ad
Deshabhimani

സംഘർഷത്തിനിടെയും ബാങ്കിംഗ് സേവനങ്ങൾ സാധാരണ നിലയിൽ

bank

കുവൈത്ത് സെൻട്രൽ ബാങ്ക്

വെബ് ഡെസ്ക്

Published on Mar 09, 2026, 12:33 PM | 1 min read

കുവൈത്ത് സിറ്റി: മേഖലയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾ തുടരുന്നുണ്ടെങ്കിലും രാജ്യത്തെ ബാങ്കിംഗ് സേവനങ്ങൾ സാധാരണ രീതിയിൽ തുടരുകയാണെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് അറിയിച്ചു. എല്ലാ സാമ്പത്തിക പേയ്മെന്റ് സംവിധാനങ്ങളും സ്ഥിരതയോടെ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.


സെൻട്രൽ ബാങ്കിന്റെ നിർദേശപ്രകാരം പ്രാദേശിക ബാങ്കുകൾ അപകട നിയന്ത്രണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ബിസിനസ് തുടർച്ചാ പദ്ധതികളും അടിയന്തര പ്രവർത്തന പദ്ധതികളും മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിവിധ സാഹചര്യങ്ങളെ നേരിടാൻ ബാങ്കുകളുടെ ജീവനക്കാരും പ്രവർത്തന സംവിധാനങ്ങളും തയ്യാറായ നിലയിലാണെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.


കുവൈത്ത് ഓട്ടോമേറ്റഡ് സെറ്റിൽമെന്റ് സിസ്റ്റവും കുവൈത്ത് ഇലക്ട്രോണിക് ചെക്ക് ക്ലിയറിംഗ് സിസ്റ്റവും ഉൾപ്പെടെ രാജ്യത്തെ പ്രധാന സാമ്പത്തിക ഇടപാട് സംവിധാനങ്ങൾ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നതായി അധികൃതർ പറഞ്ഞു. തത്സമയ പണമിടപാട് സംവിധാനമായ ‘വംദ്’ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്നതിനാൽ ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ ഉടൻ പണം കൈമാറാൻ ഉപഭോക്താക്കൾക്ക് സാധിക്കുന്നതായും വ്യക്തമാക്കി.
പണവിനിമയ സേവനങ്ങളും രാജ്യത്തുടനീളമുള്ള ബാങ്ക് ശാഖകളും എടിഎം ശൃംഖലകളും വഴി തടസ്സമില്ലാതെ ലഭ്യമാണെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു. ബാങ്കിംഗ് മേഖലയിലെ സാമ്പത്തിക നിലയും ശക്തമാണെന്നും ആവശ്യമായതിലധികം ലിക്വിഡിറ്റിയും മൂലധന ശേഷിയും ബാങ്കുകൾക്കുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.


രാജ്യത്തെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനായി നിലവിലെ സാഹചര്യങ്ങൾ സെൻട്രൽ ബാങ്ക് അടുത്ത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ബാങ്ക് തയ്യാറാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home