ad
Deshabhimani

ഡ്രോൺ വിൽപ്പനയ്ക്കും വിതരണത്തിനും നിരോധനം

drone image
വെബ് ഡെസ്ക്

Published on Apr 05, 2026, 12:08 PM | 1 min read

കുവൈത്ത് സിറ്റി : കുവൈത്തിൽ ഡ്രോൺ വിൽപ്പനയും വിതരണവും താൽക്കാലികമായി നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ച്‌ വാണിജ്യ, -വ്യവസായ മന്ത്രി ഒസാമ ബൂദായി. എല്ലാ കടകൾക്കും വാണിജ്യ വിപണികൾക്കും നിരോധനം ബാധകമായിരിക്കും. നിരോധനം ലംഘിക്കുന്ന സ്ഥാപനങ്ങൾ 2026ലെ മന്ത്രാലയ ഉത്തരവ് നമ്പർ 31 പ്രകാരം അടച്ചുപൂട്ടും. നിയമനടപടികൾക്ക് വിധേയമാക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.


മുൻ തീരുമാനങ്ങളിലെ വിരുദ്ധ വ്യവസ്ഥകളെല്ലാം ഈ ഉത്തരവോടെ റദ്ദാക്കപ്പെടും. നിരോധനം പൂർണമായി നടപ്പാക്കാനാണ് ഈ നീക്കമെന്നും പ്രസ്‌താവനയിലുണ്ട്‌. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതുമുതൽ തീരുമാനം പ്രാബല്യത്തിൽ വരും.


മാർച്ച് മൂന്നിന് ആഭ്യന്തര മന്ത്രാലയം രാജ്യത്ത് ഡ്രോൺ ഉപയോഗവും വ്യോമ ചിത്രീകരണവും പൂർണമായി നിരോധിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് നടപടി സ്വീകരിച്ചതെന്നും ഇത്തരം പ്രവർത്തനങ്ങൾ സുരക്ഷാ നടപടികളെ ബാധിക്കാനും ഫീൽഡ് പ്രവർത്തനങ്ങൾ തടസപ്പെടുത്താനും സാധ്യതയുണ്ടെന്നുമാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. നിലവിലെ സാഹചര്യത്തിൽ രാജ്യത്തും മേഖലയിലും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള വ്യാപക നടപടികളുടെ ഭാഗമായാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home