ബാലകൈരളി കുടുംബ സംഗമവും പുതുവത്സരാഘോഷവും

കൽബ: കൈരളി കൾച്ചറൽ അസോസിയേഷൻ കൽബ യൂണിറ്റ് സംഘടിപ്പിച്ച ബാലകൈരളി കുടുംബ സംഗമവും പുതുവത്സരാഘോഷവും കൽബ സുഹൈല പാർക്കിൽ ആവേശോജ്വലമായി നടന്നു. കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയിൽ ഒരുക്കിയ പരിപാടിയിൽ വിവിധ കലാ-സാംസ്കാരിക അവതരണങ്ങളും വിനോദ പരിപാടികളും അരങ്ങേറി.
പ്രവാസി മലയാളികളുടെ ഐക്യവും സാംസ്കാരിക ബന്ധവും കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഇത്തരം കുടുംബ സംഗമങ്ങൾ നിർണായക പങ്ക് വഹിക്കുന്നതായി സംഘാടകർ അഭിപ്രായപ്പെട്ടു. പരിപാടിയുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്ക് കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിത്സൺ പട്ടാഴി, മുൻ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സന്തോഷ് ഓമല്ലൂർ, ആക്ടിംഗ് സെക്രട്ടറി സുധീർ തെക്കേക്കര, സെൻട്രൽ കമ്മിറ്റി അംഗം അബ്ദുൽ ഹഖ് എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. സെൻട്രൽ കമ്മിറ്റി അംഗങ്ങളായ പ്രമോദ് പട്ടാന്നൂർ, പ്രിൻസ് തെക്കൂട്ടയിൽ എന്നിവർ പരിപാടികൾക്ക് മാർഗനിർദ്ദേശം നൽകി.
അതോടൊപ്പം, കൽബ ബാലകൈരളി അംഗങ്ങൾ ക്രിസ്മസ്–പുതുവത്സര സൗഹൃദ പരിപാടിയുടെ ഭാഗമായി സുഹൃത്തുക്കളെ തെരഞ്ഞെടുത്ത് പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. യൂണിറ്റ് സെക്രട്ടറി നബീൽ കാർത്തല, പ്രസിഡന്റ് അശോക്, ട്രഷറർ റസാഖ്, വനിത കൺവീനർ ജയലക്ഷ്മി, കൾച്ചറൽ കൺവീനർ കമറുന്നീസ, ബാലകൈരളി കോർഡിനേറ്റർ ജീന, ബാലകൈരളി കൺവീനർ ഹഷ്‌ന അബ്ദുൽ റഹ്മാൻ, ജോയിന്റ് കൺവീനർ ഫഹദ് എക്സിക്യൂട്ടീവ് അംഗങ്ങളായ സുജേഷ്, നിമ്മി പ്രിൻസ്, ആരോമൽ, സിദ്ദീഖ്, ബാലകൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.










0 comments