ad
Deshabhimani

സലാല ഷട്ടിൽ ക്ലാഷ് ബാഡ്മിന്റൺ ടൂർണമെന്റ്: മെൻസ് ഡബിൾസിൽ അജിത് സറായോ-ഷാസബ് സഖ്യത്തിന് കിരീടം

badminton championship salalah
വെബ് ഡെസ്ക്

Published on Apr 24, 2026, 01:38 PM | 1 min read

സലാല: എ എം എം സ്പോർട്സ് സലാലയിൽ സംഘടിപ്പിച്ച ഷട്ടിൽ ക്ലാഷ് സലാല മെഗാ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു. സലാല സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സിൽ വെച്ച് നടന്ന മത്സരങ്ങളിൽ വിവിധ വിഭാഗങ്ങളിലായി നിരവധി താരങ്ങൾ മാറ്റുരച്ചു. ഒമാൻ റാക്കറ്റ് സ്പോർട്സ് കമ്മിറ്റിയുടെ അംഗീകാരത്തോടെ നടന്ന ടൂർണമെന്റിൽ ഒമാനി ഡബിൾസ് വിഭാഗത്തിൽ അലി ആമിർ അൽ മഷാനിയും സ്വലാഹ് അബ്ദുൽ ലത്തീഫ് അൽ അമരിയും കിരീടം ചൂടിയപ്പോൾ, മുഹമ്മദ് മുസല്ലം ഘവാസും, മുഹമ്മദ് അവദ് സുവൈലമും റണ്ണറപ്പുകളായി.


കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക പ്രതിഭകളെ കണ്ടെത്തുന്നതിനുമായി സംഘടിപ്പിച്ച ടൂർണമെന്റിൽ സലാലയിലെ പ്രമുഖ കായിക താരങ്ങൾ പങ്കെടുത്തു. ​ടൂർണമെന്റിലെ പ്രധാന ഇനമായ മെൻസ് ഡബിൾസിൽ അജിത് സറായോ- ഷാസബ് സഖ്യം ജേതാക്കളായി. ഈ വിഭാഗത്തിൽ താഹിർ- അലക്സ് വർഗീസ് സഖ്യം രണ്ടാം സ്ഥാനം കരസ്ഥമാക്കി. വനിതാ വിഭാഗം ഡബിൾസിൽ കാശ്വി പ്രീതം-ഡോ. പൂജ രമേഷ് സഖ്യം ചാമ്പ്യന്മാരായപ്പോൾ, രേഷ്മ പ്രീതം- തിയ രത്നശ്രീ സഖ്യം റണ്ണറപ്പുകളായി.


മുതിർന്ന താരങ്ങൾക്കായി സംഘടിപ്പിച്ച വെറ്ററൻസ് ഡബിൾസിൽ ഡോ. രാജശേഖരൻ, ഡോ. ബാല എന്നിവർ ജേതാക്കളാവുകയും നിഷാദ്, ദിനേശ് എന്നിവർ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. അണ്ടർ 16 ബോയ്സ് സിംഗിൾസ് വിഭാഗത്തിൽ റാഫാൻ ബഷീർ വിജയിയായി. നിതിൻ ശ്രീനിവാസനാണ് റണ്ണറപ്പ് സ്ഥാനം നേടിയത്. വിജയികൾക്ക് സംഘാടകർ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home