സുരക്ഷിതമായ ഗതാഗതം: കുവൈത്തിൽ ബോധവൽക്കരണ ക്യാമ്പയിന് തുടക്കമായി

കുവൈത്ത് സിറ്റി: കുവൈത്തിൽ റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷിതമായ ഗതാഗത മാർഗ്ഗം ഒരുക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് ആഭ്യന്ത മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി നൂറുക്കണക്കിന്എ ഐ ക്യാമറകൾ സ്ഥാപിച്ചു. ഗതാഗത നിയമ ലംഘനങ്ങൾക്ക് കനത്ത പിഴയും ജയിൽ ശിക്ഷയും വ്യവസ്ഥ ചെയ്യുന്ന പുതിയ ഗതാഗത നിയമം നിലവിൽ വരുന്ന ഏപ്രിൽ 22 നു മുൻപ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്യാമ്പയിനും രാജ്യത്ത് തുടക്കമായിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി ഹിന്ദി ഉൾപ്പെടെ ആറ് വിദേശ ഭാഷകളിൽ ബോധവൽക്കരണ പരിപാടികൾക്കാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത പൊതു സമ്പർക്ക വിഭാഗം തുടക്കം കുറിച്ചിരിക്കുന്നത്. പുതുതായി സ്ഥാപിച്ച അത്യാധുനിക ക്യാമറകൾ വഴി ഇരുപത് ദിവസംകൊണ്ടു 40000 നിയമ ലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്. ഗതാഗത നിയമ ലംഘനങ്ങൾക്ക് കനത്ത പിഴയും ജയിൽ ശിക്ഷയും വ്യവസ്ഥ ചെയ്യുന്ന പുതിയ ഗതാഗത നിയമത്തിന് കഴിഞ്ഞ മാസം അമീർ ഷെയ്ഖ് മിഷാൽ അൽ അഹമദ് അൽ സബാഹ് അംഗീകാരം നൽകിയിരുന്നു.









0 comments