അസ്‌ലം കോളക്കോടന്റെ പുസ്തക പ്രകാശനം 29ന് ദമ്മാമിൽ

ദമ്മാം: പ്രവാസി എഴുത്തുകാരൻ അസ്‌ലം കോളക്കോടന്റെ പുതിയ രണ്ട് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് 29ന് രാത്രി 8 മണിക്ക് ദമ്മാം ഫൈസലിയയിലെ അൽ ഹയാത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ദമ്മാം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഡെസ്റ്റിനി ബുക്സ് പ്രസിദ്ധീകരിച്ച 'River of Thoughts' (ഇംഗ്ലീഷ് കവിതാ സമാഹാരം), 'മരീചികയോ ഈ മരുപ്പച്ച' (ഓർമ്മക്കുറിപ്പുകൾ) എന്നീ പുസ്തകങ്ങളാണ് ചടങ്ങിൽ പ്രകാശനം ചെയ്യുന്നത്. എഴുത്തുകാരനും ചലച്ചിത്ര താരവുമായ ജോയ് മാത്യു, സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അമ്മാർ കിഴുപറമ്പ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
സൗദി കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, രാഷ്ട്രീയ, കല, കായിക, ആത്മീയ, ജീവകാരുണ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ആലിക്കുട്ടി ഒളവട്ടൂർ (ചെയർമാൻ), മാലിക് മഖ്ബൂൽ (ജനറൽ കൺവീനർ), സാജിദ് ആറാട്ടുപുഴ (ട്രഷറർ), റഹ്‌മാൻ കാരയാട് (ചീഫ് കോർഡിനേറ്റർ) എന്നിവർ അറിയിച്ചു.
പ്രവാസ ലോകത്തെ എല്ലാ അക്ഷരസ്നേഹികളെയും സാംസ്‌കാരിക പ്രവർത്തകരെയും സാംസ്കാരിക സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ആലിക്കുട്ടി ഒളവട്ടൂർ, മാലിക് മഖ്ബൂൽ, റഹ്‌മാൻ കാരയാട്, അസ്‌ലം കോളക്കോടൻ, സമീർ അരീക്കോട് മഹ് മൂദ് പൂക്കാട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.









0 comments