എസ് ജാനകിയുടെ വിയോഗത്തിൽ അനുശോചിച്ച് കല കുവൈത്ത്

കുവൈത്ത് സിറ്റി : ഇതിഹാസ ഗായിക എസ് ജാനകിയുടെ വിയോഗത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈത്ത് അനുശോചിച്ചു. 19–-ാം വയസ്സിൽ പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച അവർ മലയാളം ഉൾപ്പെടെ 17 ഭാഷകളിലായി അരലക്ഷത്തോളം ഗാനങ്ങൾ ആലപിച്ച് ആസ്വാദകഹൃദയങ്ങളിൽ സ്ഥാനം നേടിയ കലാകാരിയായിരുന്നു. എസ് ജാനകിയുടെ വിയോഗം ഇന്ത്യൻ സംഗീതലോകത്തിനും കലാ–സാംസ്കാരിക മേഖലയ്ക്കും തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സംഗീതാസ്വാദകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും കല കുവൈത്ത് പ്രസിഡന്റ് അൻസാരി കടയ്ക്കൽ, ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.











0 comments