ad
Deshabhimani

കല കുവൈത്ത് മെഹന്തി മത്സരം

kala kuwait mehndi competition
വെബ് ഡെസ്ക്

Published on Jun 09, 2026, 04:30 PM | 1 min read

കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈത്ത് അബുഹലിഫ മേഖല കമ്മിറ്റി ‘ഫർഹത്ത് ഈവ്’ എന്ന പേരിൽ മെഹന്തി മത്സരം സംഘടിപ്പിച്ചു. മെഹബുള്ള കല സെന്ററിൽ നടന്ന പരിപാടി കല കുവൈത്ത് ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് ഉദ്ഘാടനംചെയ്തു. മേഖല പ്രസിഡന്റ് സുധിൻ അധ്യക്ഷനായി. കല പ്രസിഡന്റ് അൻസാരി കടയ്ക്കൽ, വൈസ് പ്രസിഡന്റ് സുമിത വിശ്വനാഥ്, ജോയിന്റ് സെക്രട്ടറി പി വി പ്രവീൺ, കല വിഭാഗം സെക്രട്ടറി പ്രസീത് കരുണാകരൻ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി ഷിജിൻ സ്വാഗതവും എക്സിക്യൂട്ടീവ്‌ അംഗം അജിത തോമസ് നന്ദിയും പറഞ്ഞു.


മത്സരത്തിൽ അബുഹലിഫ അലിയ സൗത്ത് യൂണിറ്റിലെ ആതില അബ്ദുൾ ഹമീദ് ഒന്നാംസ്ഥാനവും അബുഹലിഫ ജി യൂണിറ്റിലെ ആഷിന റെജുഖാൻ രണ്ടാംസ്ഥാനവും അബുഹലിഫ സി യൂണിറ്റിലെ പി ഷിഷ്ന മൂന്നാംസ്ഥാനവും നേടി. കല ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ്, മേഖല സെക്രട്ടറി ഷിജിൻ, പ്രസിഡന്റ് സുധിൻ എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണംചെയ്തു. മത്സരാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ കേന്ദ്ര, മേഖല ഭാരവാഹികൾ കൈമാറി. റിസ്വാന റായിസ്‌, ഷബാന ഷാനഫ്‌ എന്നിവർ മത്സരം വിലയിരുത്തി. പരിപാടിയിൽ അരുണിമ പ്രകാശ് അവതാരകയായി. ഗാനസന്ധ്യ, കുട്ടികളുടെ ഒപ്പന, ഫ്യൂഷൻ ഡാൻസ്, ഡബ്കെ ഡാൻസ് തുടങ്ങിയ പരിപാടികളും നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home