അനോറ ഗ്ലോബൽ ഭരണസമിതി പ്രവർത്തനോദ്ഘാടനം

അബുദാബി : അനോറ ഗ്ലോബലിന്റെ ഇൗ വർഷത്തെ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം മദീന സായിദ് ഏലിയ ഈവന്റ് മാനേജ്മെന്റ് ഓഡിറ്റോറിയത്തിൽ നടന്നു. 10, 12 ക്ലാസുകളിൽ വിജയിച്ച അംഗങ്ങളുടെ കുട്ടികൾക്ക് അവാർഡും വിതരണംചെയ്തു. റാക്കോ ജനറൽ ട്രാൻസ്‌പോർട്ട് മാനേജിങ് ഡയറക്ടർ അജീഷ് ജയപ്രകാശ് ഉദ്‌ഘാടനംചെയ്തു. പ്രസിഡന്റ് ഫാക്‌സൺ ലോറൻസ് അധ്യക്ഷനായി.
ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ബിജി തോമസ്, ജനറൽ സെക്രട്ടറി ലിംസൺ ജേക്കബ്, അനോറ വൈസ് പ്രസിഡന്റ് നസീർ, മുൻ പ്രസിഡന്റുമാരായ യേശുശീലൻ, എ എം ബഷീർ, മുൻ ജനറൽ സെക്രട്ടറിമാരായ താജുദ്ദീൻ, രാജേഷ് നായർ, ഐഎസ-്‌സി മുൻ പ്രസിഡന്റും അനോറ എക്‌സിക്യൂട്ടിവ് അംഗവുമായ ജയചന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സന്തോഷ്കുമാർ സ്വാഗതവും ട്രഷറർ എം പി ഷൈജു നന്ദിയും പറഞ്ഞു. തുടർന്ന് അൻസാർ വെഞ്ഞാറമൂടും സംഘവും നടത്തിയ കലാപരിപാടികൾ അരങ്ങേറി.










0 comments