ആനിമേഷൻ കോൺഫറൻസ് 2026: ഷാർജ ബുക്ക് അതോറിറ്റി ജപ്പാൻ സന്ദർശനം നടത്തി

ഷാർജ ആനിമേഷൻ കോൺഫറൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ കൗല അൽ മുജൈനയും സംഘവും ജപ്പാനിൽ
കെ എൽ ഗോപി
Published on Aug 23, 2025, 04:42 PM | 1 min read
ഷാർജ: ഷാർജ ആനിമേഷൻ കോൺഫറൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഖൗല അൽ മുജൈനിയുടെ നേതൃത്വത്തിലുള്ള ബുക്ക് അതോറിറ്റിയുടെ സംഘം ജപ്പാൻ സന്ദർശനം നടത്തി. വിജ്ഞാന കൈമാറ്റം ആനിമേഷൻ വ്യവസായത്തിന്റെ വളർച്ച എന്നിവയ്ക്കായി ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു വേദിയായി ഷാർജ ആനിമേഷൻ കോൺഫറൻസ് ശക്തിപ്പെടുത്തുന്നതിനാണ് ഈ യാത്ര. 2023ല്‍ ആരംഭിച്ചത് മുതൽ ഷാർജ ആനിമേഷൻ കോൺഫറൻസ് പ്രാദേശിക പ്രതിഭകൾക്കും അന്താരാഷ്ട്ര വ്യവസായ നേതാക്കൾക്കും സഹകരണത്തിനും വികസനത്തിനും ഉള്ള ഒരു സുപ്രധാന ഇടമാണ് വാഗ്ദാനം ചെയ്യുന്നത്.
ഷാർജ ആനിമേഷൻ കോൺഫറൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ കൗല അൽ മുജൈന, ഷാർജ ബുക്ക് അതോറിറ്റി ആർട്ടിസ്റ്റിക് ഡയറക്ടർ പിയട്രോ പിനെറ്റി, ഇവൻസ് മേധാവി മോസ അൽറാൻഡ് എന്നിവർ ഉൾപ്പെടെയുള്ള പ്രതിനിധി സംഘം നിപ്പോൺ ആനിമേഷൻ, ഓ പ്രൊഡക്ഷൻ, ടോയ് ആനിമേഷൻ, പുസ്തക പ്രസാധകരായ കൊഡൻഷാ, ഷോഗാകുക്കൻ, കഡോകാവ കോർപ്പറേഷൻ എന്നിവ ഉൾപ്പെടെ പ്രമുഖ ജപ്പാനീസ് കമ്പനികളുമായി കൂടിക്കാഴ്ച നടത്തി. ഷാർജ പുസ്തകോത്സവത്തോടനുബന്ധിച്ച് നടത്തിവരുന്ന ആനിമേഷൻ കോൺഫറൻസ് ലോക നിലവാരത്തിൽ മികച്ചതും നിരവധി പ്രതിഭകളെ ആകർഷിക്കുന്ന ഒന്നുമാണ്.










0 comments