അൽബാജ് ബുക്ക്സ് വായനദിനാഘോഷം

മസ്‌കത്ത് : വായനദിനം സമുചിതമായി ആചരിച്ച് അൽബാജ് ബുക്ക്സ് മസ്‌കത്ത്. "തനിമ മസ്‌കത്തു'മായി ചേർന്ന് റൂവി സിബിഡിയിലെ അൽബാജ് ബുക്‌സ് ഷോറൂമിൽ നടന്ന പാനൽ ചർച്ചയിൽ എഴുപതോളം പേർ പങ്കെടുത്തു.
ലോക കേരള സഭ അംഗം വിൽസൺ ജോർജ്, മാധ്യമപ്രവർത്തകനും ചലച്ചിത്രകാരനുമായ കബീർ യൂസഫ്, എഴുത്തുകാരൻ ഹാറൂൺ റഷീദ്, അൽബാജ് ബുക്ക്സ് വായനക്കൂട്ടം പ്രതിനിധി റഫീഖ് മാഞ്ഞാലി, യുവ എഴുത്തുകാരി ഹന അനീസ, ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ്കുമാർ, എഴുത്തുകാരി അമ്മു വള്ളിക്കാട്ട്, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിഭാഗം കൺവീനർ അജയൻ പൊയ്യാറ, നന്മ കാസർകോട് പ്രതിനിധി പ്രവീൺ, വായനക്കൂട്ടം പ്രതിനിധികളായ ഇന്ദു, സെയ്ദ്, ഹുസൈൻ, ഡോ. ജൂംന തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ആരുഷ്, ആലാപ്, ശ്രീഹരി എന്നീ കുട്ടികളുടെ കവിത ആലപിച്ചു. എഴുത്തുകാരൻ രാജീവ് മഹാദേവൻ മോഡറേറ്ററായി.
വായനദിനം പ്രമാണിച്ച് സംഘടിപ്പിച്ച കുട്ടികളുടെ ചിത്രരചനാ മത്സരത്തിലെ വിജയികൾക്ക് സമ്മാനം വിതരണംചെയ്തു. അൽബാജ് ബുക്ക്‌സ് എംഡി പി എം ഷൗക്കത്തലി സ്വാഗതവും തനിമ മസ്‌കത്ത് പ്രതിനിധി അഷ്‌റഫ് നന്ദിയും പറഞ്ഞു.










0 comments