അക്ഷരക്കൂട്ടം സാഹിത്യമത്സരം; വിജയികളെ പ്രഖ്യാപിച്ചു

നജിം കൊച്ചുകലുങ്ക്, ഇസ്മയിൽ കൂളം, ഷിഹാബുദ്ദീൻ കുമ്പിടി, രാമചന്ദ്രൻ മൊറാഴ
ദുബായ് : റഫീഖ് വയനാടിന്റെയും ഷിറാസ് വാടാനപ്പള്ളിയുടെയും സ്മരണാർഥം സംഘടിപ്പിച്ച അക്ഷരക്കൂട്ടം സാഹിത്യമത്സരത്തിലെ കഥ, കവിത വിഭാഗങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. കഥാവിഭാഗത്തിൽ നജിം കൊച്ചുകലുങ്കിന്റെ ‘റൂഹ്’ ഒന്നാം സമ്മാനവും ഇസ്മയിൽ കൂളത്തിന്റെ ‘ബറാസത്തിലെ ആറ് സെന്റ്’ രണ്ടാം സമ്മാനവും നേടി. കവിതയിൽ ഷിഹാബുദ്ദീൻ കുമ്പിടിയുടെ ‘ഫാത്തിമ മില്ല്’ ഒന്നാം സ്ഥാനവും രാമചന്ദ്രൻ മൊറാഴയുടെ ‘തെയ്യചരിതം’ രണ്ടാം സ്ഥാനവും നേടി. എഴുത്തുകാരായ അനിൽ ദേവസി, രമേശ് പെരുമ്പിലാവ്, പി ശിവപ്രസാദ്, കെ ഗോപിനാഥ്, അനൂപ് അന്നൂർ, റെജി എസ് പാങ്ങോട് എന്നിവർ മത്സരം വിലയിരുത്തി.
ചടങ്ങിൽ ഷാജി ഹനീഫ് അധ്യക്ഷനായി. അക്ഷരക്കൂട്ടം അഡ്മിൻ അംഗങ്ങളായ എം സി നവാസ്, റീന സലീം, ഈപ്പൻ തോമസ്, റസീന ഹൈദർ, അനൂപ് കുമ്പനാട്, അജിത് വള്ളോലി, സജ്ന അബ-്‌ദുള്ള എന്നിവർ പങ്കെടുത്തു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും ശിൽപി നിസാർ ഇബ്രാഹിം രൂപകൽപ്പനചെയ്‌ത ശിൽപവും എന്നിവ ഒക-്‌ടോബറിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.









0 comments