ad
Deshabhimani

അക്ഷരക്കൂട്ടം സാഹിത്യമത്സരം: എൻട്രി ക്ഷണിച്ചു

aksharakkoottam
വെബ് ഡെസ്ക്

Published on Jun 20, 2026, 11:20 AM | 1 min read

ദുബായ് : മലയാള സാഹിത്യരംഗത്തെ പ്രതിഭകളെയും നവാഗതരായ എഴുത്തുകാരെയും പ്രോത്സാഹിപ്പിക്കാനായി അക്ഷരക്കൂട്ടം കൂട്ടായ്മ സാഹിത്യമത്സരം സംഘടിപ്പിക്കുന്നു. അന്തരിച്ച സാഹിത്യപ്രവർത്തകരായ റഫീഖ് വയനാടിന്റെയും ഷിറാസ് വാടാനപ്പള്ളിയുടെയും സ്മരണാർഥമാണ് മത്സരം. കഥ, കവിത വിഭാഗങ്ങളിൽ രചനകൾ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ജിസിസി രാജ്യങ്ങളിലുള്ള മലയാളികൾക്കും അക്ഷരക്കൂട്ടം അംഗങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം.


10,001 രൂപയും ശിൽപി നിസാർ ഇബ്രാഹിം രൂപകൽപ്പന ചെയ-്‌ത ഫലകവുമാണ്‌ ഒന്നാം സമ്മാനം. 5001 രൂപയും ഫലകവുമാണ്‌ രണ്ടാം സ്ഥാനക്കാർക്ക്‌ സമ്മാനം. ​രചനകൾ ജൂലൈ 31ന്‌ മുമ്പ്‌ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 052 1280071 (റസീന ഹൈദർ), 055 2001557 (അനൂപ് കുമ്പനാട്), 050 4723100 (റീന സലിം), 055 2088380 (അജിത് വള്ളോലി).




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home