അക്കാഫ് വുമൺസ് വിങ്ങ് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു

ദുബായ്: ലോക വനിതാ ദിനത്തോടനുബന്ധിച്ച് അക്കാഫ് ഇവന്റ്‌സ് വനിതാ വിഭാഗം ദുബായ് സോനാപ്പൂർ മസ്ജിദിൽ നടന്ന 'അക്കാഫ് ഇഫ്താർ അറ്റ് ലേബർ ക്യാമ്പ് – 2026' പരിപാടിയിൽ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. സിനിമാതാരം നേഹ സക്സേന മുഖ്യാതിഥിയായി പങ്കെടുത്തു. അക്കാഫ് വുമൺസ് വിങ്ങ് ഭാരവാഹികളായ റാണി സുധീർ (ചെയർപേഴ്‌സൺ), വിദ്യ പുതുശ്ശേരി (പ്രസിഡന്റ്), രശ്മി ഐസക് (സെക്രട്ടറി), മുന ഉല്ലാസ് (ജോയിന്റ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലാണ് 13,000 ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തത്.
റംസാൻ മുപ്പതാം ദിവസം വരെ കിറ്റുകൾ വിതരണം ചെയ്യും. പ്രതിദിനം 400ഓളം വോളണ്ടിയർമാരാണ് ദൗത്യത്തിൽ പങ്കാളികളാകുന്നത്. ഇഫ്താർ ചീഫ് കോർഡിനേറ്റർ വി സി മനോജ്, ജനറൽ കൺവീനർ ഷമീർ ഹുസൈൻ, അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, ചെയർമാൻ ഷാഹുൽ ഹമീദ്, സെക്രട്ടറി മനോജ് കെ വി, ജോയിന്റ് സെക്രട്ടറി ഷക്കീർ ഹുസൈൻ, ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ എന്നിവരും വിതരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.










0 comments