അക്കാഫ് ഇഫ്താർ കിറ്റ് വിതരണം

ദുബായ് : ദുബായ് സോനപ്പുർ മസ്ജിദ് പരിസരത്ത് തൊഴിലാളികൾക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്ത് അക്കാഫ് ഇവന്റ്സ്. കിറ്റ് വിതരണത്തിന്റെ ഏഴാം ദിവസം ലോക്‌സഭാ അംഗം അബ്‌ദുസമദ് സമദാനി, എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി ഹരികുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഏഴാം ദിനത്തിൽ മാത്രം 12,500 ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തത്.
ദിവസം ഏകദേശം 400 സന്നദ്ധ പ്രവർത്തകരാണ് പരിപാടിക്കായി രംഗത്തുള്ളത്. ഇവരിൽ നൂറോളം വനിതാ പ്രവർത്തകരുമുണ്ട്. അക്കാഫ് ലേബർ ക്യാമ്പുകളിലെ സന്നദ്ധ സേവന പ്രവർത്തനങ്ങൾ ‘വി ആർ വളന്റിയേഴ്സ്’ കൂട്ടായ്‌മയുടെ സഹകരണത്തോടെ വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നതായും സംഘാടകർ അറിയിച്ചു. റംസാനിലെ ശേഷിക്കുന്ന ദിവസങ്ങളിലും സോനപ്പൂർ മസ്ജിദ് പരിസരത്ത് ഇഫ്താർ കിറ്റ് വിതരണം തുടരുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
‘വി ആർ വളന്റിയേഴ്സ്’ കൂട്ടായ്മ ചീഫ് കോ ഓർഡിനേറ്റർ സലിം ഷാ, അക്കാഫ് ജനറൽ കൺവീനർ ഷമീർ ഹുസൈൻ, ഇഫ്താർ ചീഫ് കോ ഓർഡിനേറ്റർ വി സി മനോജ്, പ്രസിഡന്റ് ചാൾസ് പോൾ, ചെയർമാൻ ഷാഹുൽ ഹമീദ്, വൈസ് പ്രസിഡന്റ് അഡ്വ. ആഷിക്, സെക്രട്ടറി കെ വി മനോജ്, ജോയിന്റ് സെക്രട്ടറി ഷക്കിർ ഹുസൈൻ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് എന്നിവർ പങ്കെടത്തു. ലേഡീസ് വിങ് ചെയർപേഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശേരി, സെക്രട്ടറി രശ്‌മി ബോബി, ജോയിന്റ് സെക്രട്ടറി മുന ഉല്ലാസ് എന്നിവർ നേതൃത്വം നൽകി.










0 comments