ad
Deshabhimani

അക്കാഫ് കലാലയ ബീറ്റ്‌സ് 2025: ജനറൽ കൺവെൻഷൻ ദുബായിൽ സംഘടിപ്പിച്ചു

akcaf
വെബ് ഡെസ്ക്

Published on Oct 24, 2025, 08:08 PM | 1 min read

ദുബായ് : കേരളത്തിലെ കോളേജ് അലുമ്നി സംഘടനകളുടെ സംഗമ വേദിയായ അക്കാഫ് ഇവന്റ്സിന്റെ ‘അക്കാഫ് കലാലയ ബീറ്റ്‌സ് 2025’ ന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായുള്ള ജനറൽ കൺവെൻഷൻ ദുബായിൽ നടന്നു. നവംബർ 9ന് എത്തിസലാത്ത് അക്കാദമി ഗ്രൗണ്ടിൽ അരങ്ങേറുന്ന വർണാഭവും പ്രൗഢഗംഭീരവുമായ പരിപാടികളുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുകയായിരുന്നു കൺവെൻഷന്റെ ലക്ഷ്യം. അക്കാഫ് ഇവന്റ്സ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു.


അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷനായി. ചെയർമാൻ ഷാഹുൽ ഹമീദ്, പ്രോഗ്രാം ഡയറക്ടർ വി സി മനോജ്, കലാലയ ബീറ്റ്‌സ് ജനറൽ കൺവീനർ വി എം ഷാജൻ (ഡി ബി കോളേജ് ശാസ്താംകോട്ട) എന്നിവർ സംസാരിച്ചു. കലാലയ തെരഞ്ഞെടുപ്പ്, ലവേഴ്സ് കോർണർ, കോളേജ് കാന്റീൻ, കോളേജ് ലൈബ്രറി, വാകമരത്തണലിലെ പാട്ടുകൂട്ടം, വടംവലി, ഘോഷയാത്ര, ശിങ്കാരി മേളം, കലാലയ കതിർമണ്ഡപം തുടങ്ങി പരിപാടികളുടെ വിശദാംശങ്ങൾ വിവിധ കൺവീനർമാർ വിശദീകരിച്ചു.


രാജാറാം ഷാ (എസ് എൻ കോളേജ്, വർക്കല), സുരേഷ് കാശി (നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ്, കാഞ്ഞങ്ങാട്), സിന്ധു ജയറാം (എക്സിക്യൂട്ടീവ് അംഗം) എന്നിവർ പ്രോഗ്രാമിന്റെ തയ്യാറെടുപ്പുകളും പ്രവർത്തനരേഖയും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി വി എസ് ബിജു കുമാർ സ്വാഗതവും ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് നന്ദിയും പറഞ്ഞു.


കൺവെൻഷന് ചീഫ് കോഓർഡിനേറ്റർ അനൂപ് അനിൽ ദേവൻ, വൈസ് ചെയർമാൻ അഡ്വ. ബക്കർ അലി, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഹാഷിക്, ശ്യാം വിശ്വനാഥൻ, വൈസ് ചെയർമാൻ അമീർ കല്ലത്ര, സെക്രട്ടറി മനോജ് കെ വി, ജോയിന്റ് സെക്രട്ടറിമാരായ ഷക്കീർ ഹുസൈൻ, രഞ്ജിത് കോടോത്ത്, ജോയിന്റ് ട്രഷറർമാരായ ഫിറോസ് അബ്ദുള്ള, ഷിബു മുഹമ്മദ്, ജാഫർ കണ്ണാട്ട്, വനിതാ വിഭാഗം ചെയർപേഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശ്ശേരി, ജനറൽ സെക്രട്ടറി രശ്മി ഐസക് എന്നിവർ നേതൃത്വം നൽകി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home