അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമ്നി ഫോറത്തിന്റെ (അക്കാഫ് ഇവന്റ്സ്) വെൽനസ് ക്ലബ് പ്രത്യേക ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു. ഏപ്രിൽ 7ന് വൈകുന്നേരം 8 മണിക്ക് സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് ‘23-മിനിറ്റ് ഓറ റിന്യൂ/റീസെറ്റ്’ എന്ന പേരിൽ പരിപാടി നടന്നത്.
പ്രശസ്ത ഓറ എനർജി സ്പെഷ്യലിസ്റ്റും വെൽനസ് കൺസൾട്ടന്റും അന്താരാഷ്ട്ര യോഗ പരിശീലകനുമായ ഗ്രാൻഡ് മാസ്റ്റർ ഡോ. ബി പി പ്രണവ് സെഷനിന് നേതൃത്വം നൽകി. ആധുനിക ലോകത്തെ മാനസികവും വൈകാരികവുമായ വെല്ലുവിളികളെ അതിജീവിക്കാനും മനസ്സിനും ശരീരത്തിനും നവോന്മേഷം നൽകാനും ലക്ഷ്യമിട്ടാണ് സെഷൻ രൂപകൽപ്പന ചെയ്തത്. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിയിൽ ലളിതമായ ശ്വസനരീതികളിലൂടെയും ചിന്താക്രമീകരണത്തിലൂടെയും എനർജി ലെവൽ എങ്ങനെ മെച്ചപ്പെടുത്താമെന്ന് അദ്ദേഹം വിശദീകരിച്ചു.
അക്കാഫ് ഇവന്റ്സ് പ്രസിഡന്റ് ചാൾസ് പോൾ, അക്കാഫ് ഇവന്റ്സ് ചെയർമാനും വെൽനസ് ക്ലബ് രക്ഷാധികാരിയുമായ ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. വെൽനസ് ക്ലബ് അംഗമായ സുചിത്ര പ്രതാപ് പരിപാടിക്ക് നേതൃത്വം നൽകി. വെൽനസ് ക്ലബ് ഓഫീസർ ഇൻ ചാർജും അക്കാഫ് ലേഡീസ് വിംഗ് സെക്രട്ടറിയുമായ രശ്മി ഐസക് നന്ദി അറിയിച്ചു.










0 comments