ad
Deshabhimani

അക്കാഫ് ഇവന്റ്സ് ക്യാമ്പസ് ഒളിമ്പിക്‌സ്‌ സമാപിച്ചു

akcaf
വെബ് ഡെസ്ക്

Published on Jun 19, 2026, 04:07 PM | 1 min read

ദുബായ് : അക്കാഫ് ഇവന്റ്സ് ഡാന്യൂബ് ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച ക്യാമ്പസ് ഒളിമ്പിക്സ്‌ കായികമേള ദുബായ് ഡാന്യൂബ് സ്പോർട്സ് വേൾഡിൽ സമാപിച്ചു. യുഎഇയിലെ വിവിധ കോളേജ് അലുമ്‌നികളിൽനിന്നുള്ള കായികതാരങ്ങൾ പങ്കെടുത്തു. ചൈൽഡ്, യൂത്ത്, ക്ലാസിക്, മാസ്റ്റേഴ്സ്, മാസ്റ്റേഴ്സ് പ്ലസ് എന്നീ വിഭാഗങ്ങളിലായി വിവിധ പ്രായക്കാർക്ക്‌ പ്രത്യേക മത്സരങ്ങൾ സംഘടിപ്പിച്ചു. വനിതകളും പുരുഷന്മാരും ഉൾപ്പെടെയുള്ള താരങ്ങൾ മത്സരിച്ചു. സുംബ ഡാൻസ് പ്രകടനത്തോടെ മേള തുടങ്ങി.


സ്പോർട്സ് സെക്രട്ടറി ശ്യാം ചന്ദ്രഭാനുവിന്റെ നേതൃത്വത്തിൽ അക്കാഫ് പതാകയേന്തിയ മാർച്ച് പാസ്റ്റോടെ ഉദ്ഘാടന ചടങ്ങ്‌ ആരംഭിച്ചു. ​ബിന്ദു ആന്റണി (ഫൈറ്റേഴ്സ് ടീം), രശ-്‌മി റോയി (അവഞ്ചേഴ്സ് ടീം), അബ്ദുൾ സത്താർ (ചാർജേഴ്സ് ടീം), സിയാദ് സലാഹുദ്ദീൻ (ഗ്ലാഡിയേറ്റേഴ്സ് ടീം) എന്നിവർ മാർച്ച് പാസ്റ്റ്‌ നയിച്ചു. ഡാന്യൂബ് ഗ്രൂപ്പ് വൈസ് ചെയർമാൻ അനീസ് സാജൻ, ഇന്ത്യൻ കോൺസുൽ സുനിൽ കുമാർ, അക്കാഫ് ഭാരവാഹികൾ, കോർ കമ്മിറ്റി അംഗങ്ങൾ എന്നിവർ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ദീപശിഖാപ്രയാണം കൺവീനർമാരായ നിജിത്ത്, ലീന ഷബീർ, ഷെബിൻ എന്നിവർ കൈമാറി.


സുനിൽകുമാർ അനീസ് സാജന് ദീപശിഖ കൈമാറി ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനംചെയ്തു. മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപറമ്പിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


​നാല് ടീമിലെയും മത്സരാർഥികൾ ചേർന്നവതരിപ്പിച്ച ‘ഫ്ലാഗ് ഫോർമേഷൻ’ ദൃശ്യാവിഷ്കാരത്തിന്‌ കായിക ഉപദേശകരായ രശ്മി ഐസക്, മുന ഉല്ലാസ് എന്നിവർ നേതൃത്വം നൽകി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഉല്ലാസ്, ജോയിന്റ് സെക്രട്ടറി ഷക്കീർ ഹുസൈൻ എന്നിവർ മത്സരങ്ങൾ ഏകോപിപ്പിച്ചു. സതീഷ്, അശ്വിൻ, മനു എന്നിവർ ഗ്രൗണ്ട് മാനേജ്മെന്റ് ചുമതല വഹിച്ചു. ടീം ഗ്ലാഡിയേറ്റേഴ്സ് ചാമ്പ്യൻഷിപ്പ് കിരീടം കരസ്ഥമാക്കി. ഫൈറ്റേഴ്സാണ്‌ രണ്ടാംസ്ഥാനത്ത്‌. അക്കാഫ് ഭാരവാഹികളായ ചാൾസ് പോൾ, ഷാഹുൽ ഹമീദ്, വി എസ് ബിജു കുമാർ, ജൂഡിൻ ഫെർണാണ്ടസ്, വൈസ് പ്രസിഡന്റുമാരായ ഹാഷിക് തൈക്കണ്ടി, ശ്യാം വിശ്വനാഥ്, ചീഫ് കോഓർഡിനേറ്റർ അനൂപ് അനിൽ ദേവൻ, വനിതാവിങ്‌ ചെയർപേഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശേരി എന്നിവർ ട്രോഫികളും മെഡലുകളും വിതരണംചെയ്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home