അക്കാഫ് ഇവന്റ്സ് കലാലയ ബീറ്റ്‌സ് 2025 സമാപിച്ചു

ദുബായ്: കേരളത്തിലെ നൂറ്റിഎൺപതിലധികം കോളേജ് അലുംനികളുടെ ഏറ്റവും ബൃഹത്തായ സംഗമവേദിയായ അക്കാഫ് ഇവന്റ്‌സിന്റെ കാമ്പസ് ബീറ്റ്‌സ് 2025 എത്തിസലാത്ത് മൈതാനത്ത് സമാപിച്ചു. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ ആഘോഷപരിപാടി ഉദ്‌ഘാടനം ചെയ്തു. സിനിമാതാരം അനൂപ് മേനോൻ മുഖ്യാതിഥിയായിരുന്നു. ഗുരുവന്ദനത്തിന്റെ ഭാഗമായി പ്രശസ്ത അധ്യാപകനും, അഭിനേതാവും, ഡബ്ബിങ് കലാകാരനുമായ പ്രൊഫ. അലിയാറിനെ ആദരിച്ചു.
അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷനായി. പൊതുസമ്മേളനത്തിൽ അക്കാഫ് മുഖ്യരക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു. അക്കാഫ് ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ സ്വാഗതവും അക്കാഫ് ട്രഷറർ ജൂഡിൻ ഫെർണാണാണ്ടസ് നന്ദിയും പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട പത്തു ദമ്പതികളെ അണിനിരത്തി കലാലയ കതിർമണ്ഡപം സൃഷ്ടിച്ചത് പുതുമയാർന്ന പരിപാടിയായിരുന്നു. കലാലയ ഓർമകൾക്ക് പുനർജൻമം നൽകാൻ കോളജ് യൂണിയൻ തെരഞ്ഞെടുപ്പും, കൊടി തോരണങ്ങളാൽ അലങ്കരിച്ച സമരപ്പന്തലും, ലൈബ്രറിയും, ലവ് കോർണറും, ക്ലാസ് മുറികളും, കോളേജ് കാന്റീനുകൾക്കും പുന:സൃഷ്ടിച്ചു. വടംവലി മത്സരങ്ങളും, വാകമരച്ചോട്ടിലെ ഗാനമേളയും, കൊട്ടിപ്പാട്ടും പരിപാടികൾക്ക് ആവേശം പകർന്നു. വൈവിധ്യമേറിയ ഘോഷയാത്ര അവിസ്മരണീയമായ അനുഭവമായിരുന്നു. മുന്നൂറിലധികം വനിതകൾ പങ്കെടുത്ത നൃത്തോത്സവവും ശ്രദ്ധേയമായി.
കോളേജ് റിക്രിയേഷൻ കൺവീനർ ഡയാനയുടെ നേതൃത്വത്തിലാണ് കോളേജ് റിക്രിയേഷൻ പരിപാടികൾ അരങ്ങേറിയത്. അജിത് കണ്ടല്ലൂർ മുഖ്യ എഡിറ്റർ ആയി പ്രസിദ്ധീകരിച്ച കലാലയൻ മാഗസിൻ അനൂപ് മേനോൻ പ്രകാശനം ചെയ്തു.
ഹനാൻ ഷാ, മിന്മിനി, രഞ്ജൻ രാജ് എന്നിവരുടെ പാട്ടുകളും പരിപാടിക്ക് ഉണർവേകി. ലെവൻ ബാൻഡ് അവതരിപ്പിച്ച സംഗീതനിശ ഹൃദ്യമായ അനുഭവമാണ് സമ്മാനിച്ചത്. പ്രശസ്ത സിനിമാ നടനും ആർ ജെയുമായ മിഥുൻ രമേശ് അവതാരകനായിരുന്നു.
കലാലയ ബീറ്റ്‌സ് ജനറൽ കൺവീനർ വി എം ഷാജൻ (ഡി ബി കോളേജ്, ശാസ്താംകോട്ട), പ്രോഗ്രാം ഡയറക്ടർ വി സി മനോജ് (ശ്രീ കേരള വർമ്മ കോളേജ്, തൃശൂർ), അക്കാഫ് ബീറ്റ്‌സ് കൺവീനർമാരായ രാജാറാം ഷാ(എസ എൻ കോളേജ് വർക്കല), സുരേഷ് കാശി((നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞങ്ങാട്), മഞ്ജു ശ്രീകുമാർ (സെന്റ് ജോസഫ് കോളേജ് ),എക്‌സ്‌കോം കോർഡിനേറ്റർമാരായ സിന്ധു ജയറാം, പ്രതാപ് നായർ, സോഷ്യൽ മീഡിയ കൺവീനർ അബ്ദുൽ സത്താർ എന്നിവർ നേതൃത്വം നൽകിയ വിപുലമായ കമ്മിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
അക്കാഫ് ചീഫ് കോഓർഡിനേറ്റർ അനൂപ് അനിൽ ദേവൻ, വൈസ് ചെയർമാൻ അഡ്വ. ബക്കർ അലി അമീർ കല്ലത്ര, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഹാഷിക്, ശ്യാം വിശ്വനാഥൻ, സെക്രട്ടറി മനോജ് കെ വി, ജോയിന്റ് സെക്രട്ടറിമാരായ ഷക്കീർ ഹുസൈൻ, രഞ്ജിത് കോടോത്ത്, ജോയിന്റ് ട്രഷറർമാരായ ഫിറോസ് അബ്ദുള്ള, ഷിബു മുഹമ്മദ്, ജാഫർ കണ്ണാട്ട്, വനിതാ വിഭാഗം ചെയർ പേഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശ്ശേരി, ജനറൽ സെക്രട്ടറി രശ്മി ഐസക്, എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
Photo: *കേരള കലാലയ ഓർമ്മകൾ പങ്കുവെച്ച് അക്കാഫ് ക്യാമ്പസ് ബീറ്റ്സിന് സമാപനം










0 comments