അക്കാഫ് ഗാവൽ ക്ലബ് ഒന്നാം വാർഷികാഘോഷം

ദുബായ്: അക്കാഫ് ഗാവൽ ക്ലബ് ഒന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു. അക്കാഫ് ഇവന്റ്സിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ടോസ്റ്റ് മാസ്റ്റേഴ്സ് ഗാവൽ ക്ലബ്ബ് കഴിഞ്ഞ വർഷം മെയിലാണ് പ്രവർത്തനം ആരംഭിച്ചത്. 10 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കായുള്ള ക്ലബ്ബിൽ നിലവിൽ നിരവധി അംഗങ്ങൾ സജീവമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
കുട്ടികളിൽ നേതൃത്വപാടവം, ആശയവിനിമയ മികവ്, പൊതുസദസുകളിൽ ആത്മവിശ്വാസത്തോടെ സംസാരിക്കാനുള്ള കഴിവ് എന്നിവ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ക്ലബ് വിവിധ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വ്യക്തിത്വ വികസനം, ജീവിത മൂല്യങ്ങൾ, വിദ്യാഭ്യാസ മുന്നേറ്റം എന്നിവ മുൻനിർത്തിയാണ് പ്രവർത്തനങ്ങളെന്ന് സംഘാടകർ വ്യക്തമാക്കി. വാർഷികാഘോഷ ചടങ്ങിൽ മാധ്യമപ്രവർത്തകൻ അനൂപ് കീച്ചേരി മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് മുൻ ഭാരവാഹികൾക്ക് യാത്രയയപ്പും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
അമ്ര ഫര്യാൽ ( പ്രസിഡന്റ്), ഹന്നാ മാത്യു, (വൈസ് പ്രസിഡന്റ് -എഡ്യൂക്കേഷൻ), നഹ്യൻ ഷാഹുൽ (വൈസ് പ്രസിഡന്റ് -മെമ്പർഷിപ്പ്), മരിയ ജോഷ്വാ (സെക്രട്ടറി), അർപ്പിത അനൂപ് (ട്രഷറർ), റോബർട്ട് ജൂഡിൻ ഫെർണാണ്ടസ് (വൈസ് പബ്ലിക് റിലേഷൻസ് ഭാരവാഹി), നാഥാനിയേൽ ജോയ് (സെർജന്റ് അറ്റ് ആംസ്) എന്നിവരാണ് ഭാരവാഹികൾ.
കഴിഞ്ഞ ഒരു വർഷമായി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ചീഫ് കോർഡിനേറ്റർ അന്നു പ്രമോദ്, കോർഡിനേറ്റർമാരായ ആശ സിയാദ്, അഞ്ജു ജോബർട്, ലേഖ വിജയദാസ്, റജീന പി കെ, ഡോ. നവ്യ ചെറിയാൻ, ശിവാങ്കി ശ്രീകുമാർ എന്നിവരെ ആദരിച്ചു. അക്കാഫ് ഇവന്റ്സ് ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിക്, ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, ജോയിന്റ് ട്രഷറർ ഷിബു മുഹമ്മദ്, ലേഡീസ് വിങ് സെക്രട്ടറി രശ്മി ഐസക്, ജോയിന്റ് സെക്രട്ടറി മുൻ ഉല്ലാസ്, സോഷ്യൽ മീഡിയ കോർഡിനേറ്റർ അബ്ദുൽ സത്താർ, അസിസ്റ്റന്റ് ചീഫ് കോർഡിനേറ്റർ സനീഷ് കുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് കുട്ടികളുടെ പ്രസംഗങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറി.










0 comments