ad
Deshabhimani

അക്കാഫ് അസോസിയേഷന്റെ ഇഫ്താർ കിറ്റ് വിതരണം മൂന്ന് ലക്ഷം കവിഞ്ഞു

iftar meet
വെബ് ഡെസ്ക്

Published on Mar 17, 2026, 03:43 PM | 1 min read

ദുബായ്: കേരളത്തിലെ കോളജ് പൂർവ വിദ്യാർഥികളുടെ അംഗീകൃത കൂട്ടായ്മയായ അക്കാഫ് അസോസിയേഷൻ ഫെബ്രുവരി 18ന് ആരംഭിച്ച ലേബർ ക്യാമ്പുകളിലെ ഇഫ്താർ കിറ്റ് വിതരണം തുടരുന്നു. ഇതുവരെയായി മൂന്ന് ലക്ഷത്തോളം കിറ്റുകൾ അൽ ഖൂസിലെയും, സോനാപൂരിലെയും വിവിധ ലേബർ ക്യാമ്പുകളിലും ഖിസൈസിലെ അബൂബക്കർ അൽ സിദ്ദിക്ക് മസ്ജിദ്, അൽ ഖിസൈസിലെ രണ്ട് സിഗ്നലുകളിലുമായി വിതരണം ചെയ്തതായി ഇഫ്താർ ബോക്സ് 7ന്റെ ജനറൽ കൺവീനർ ജിജോ അറക്കൻ, ജോയിന്റ് ജനറൽ കൺവീനർമാരായ റാഹില നിഷാൻ, തമ്പാൻ കെ പറമ്പത്ത്, ജുമീഷ് മാധവൻ, സജി ജോർജ്ജ്, പോൾസൺ മണപ്പുറത്ത് എന്നിവർ അറിയിച്ചു.


ലോക വനിതാ ദിനമായ മാർച്ച് 8ന് യുഎഇയിലെ വിവിധ മേഖലയിലുള്ള സ്ത്രീകളാണ് അൽഖൂസിലെ വനിതാ ലേബർ ക്യാമ്പിലെത്തി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തത്. ചിൽഡ്രൻസ് സാറ്റർഡേ എന്ന പേരിൽ എല്ലാ ശനിയാഴ്ചകളിലും കുട്ടികളും ഇഫ്താർ കിറ്റ് വിതരണത്തിൽ സജീവ പങ്കാളിത്തം വഹിച്ചു വരുന്നു. ദുബായിലെയും ഷാർജയിലെയും വിവിധ സ്കൂളികളിൽ പഠിക്കുന്ന നിരവധി കുട്ടികളാണ് കിറ്റ് വിതരണത്തിൽ പങ്കെടുക്കുന്നത്. സമൂഹത്തിലെ നിരവധി പ്രമുഖർ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ലേബർ ക്യാമ്പുകളിൽ കിറ്റ് വിതരണത്തിൽ അതിഥികളായി എത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home