ad
Deshabhimani

അക്കാഫ് ചിൽഡ്രൻസ് ക്ലബ് റംസാൻ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു ശ്രദ്ധേയമായി

IFTAR
വെബ് ഡെസ്ക്

Published on Mar 25, 2025, 06:26 PM | 1 min read

ദുബായ് : കേരളത്തിലെ കലാലയങ്ങളിലെ അലുമിനികളുടെ യു എ എയിലെ സംഗമ വേദിയായ അക്കാഫ് ഇവെന്റ്സിന്റെ പോഷക സംഘടനയായ അക്കാഫ് ചിൽഡ്രൻസ് ക്ലബ് റംസാനിലെ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നതിൽ നേതൃത്വം വഹിച്ചു.


ദയയും കാരുണ്യവും ജീവിതത്തിൽ പകർത്താൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തിനായുള്ള പാതയിലാണ് അക്കാഫ് ഇവെന്റ്സ്. 7000 ത്തോളം ഭക്ഷണ കിറ്റ്കളാണ് കുട്ടികളുടെ നേതൃത്വത്തിൽ വിതരണം ചെയ്യപെട്ടത്. ഹിറ്റ് എഫ് എം ആർ ജെ ഡോണ മുഖ്യതിഥിയായി പങ്കെടുത്തു. ചിൽഡ്രൻസ് ക്ലബ് പ്രതിനിധികളായ മനോജ് സി എച്ച്, ഇന്ദു വാരിയർ ,സരിൻ സണ്ണി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ, ട്രെഷറർ ജൂഡിന് ഫെർണാണ്ടസ്, വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിക്, സെക്രട്ടറി മനോജ് കെ വി, ചാരിറ്റി ചീഫ് കോഓർഡിനേറ്റർ വി സി മനോജ്, വനിതാ വിഭാഗം പ്രസിഡന്റ് വിദ്യ പുതുശ്ശേരി, എക്‌സ്‌കോം കോഡിനേറ്റേഴ്‌സ് സിന്ധു ജയറാം , പുഷ്പജൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.


ജനറൽ കൺവീനർ ഷൈജു രാമചന്ദ്രൻ (എം ജി കോളേജ്), ജോയിന്റ് കൺവീനെർമാരായ മനൂവ് വലിയവീട്ടിൽ (ഗവണ്മെന്റ് കോളേജ്, ആറ്റിങ്ങൽ), ഷാജൻ മാത്യു ( ഡെബകാസ് ), സരിൻ സണ്ണി (സെന്റ് അലോഷ്യസ് കോളേജ് ), ബിനോയ് എൻ ഐ (എസ് കെ വി സി ) എന്നിവർ ഇഫ്താർ വിതരണത്തിന് നേതൃത്വം നൽകുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home