അജ്മാനിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നിരോധനം

ഷാർജ: അജ്മാനിൽ പൊതു നിരത്തുകളിലും തെരുവുകളിലും സ്കൂട്ടറുകൾ ഉപയോഗിക്കുന്നത് നിരോധിച്ചു. ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നത് അജ്മാൻ പൊലീസ് നിരോധിച്ചത്.
പൊതുനിരത്തുകളിലും തെരുവുകളിലും സൈക്കിളുകളുടെ ഉപയോഗം രണ്ടുദിവസങ്ങൾക്കു മുമ്പ് നിരോധിച്ചിരുന്നു. നിശ്ചിത സ്ഥലങ്ങളിൽ മാത്രമേ ഇവയുടെ ഉപയോഗം പരിമിതപ്പെടുത്താവൂ എന്നും അജ്മാൻ പോലീസ് ആവർത്തിച്ചു. പൊതുസുരക്ഷ ഉറപ്പാക്കാൻ അധികാരികൾ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അജ്മാൻ പൊലീസ് ആവശ്യപ്പെട്ടു.
സ്കൂളുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി സ്കൂളുകൾക്ക് ചുറ്റുമുള്ള സുരക്ഷ വർദ്ധിപ്പിക്കുന്നതിനും റോഡുകളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും സ്കൂൾ തുറക്കുന്ന ദിവസം വിദ്യാർഥികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അജ്മാൻ പോലീസിന്റെ ഈ നടപടി.










0 comments