ad
Deshabhimani

തെക്കൻ മേഖലയിൽ വ്യോമാക്രമണങ്ങൾ തകർത്തു; കുവൈത്ത് സേന ജാഗ്രതയിൽ

kuwait airstrike
വെബ് ഡെസ്ക്

Published on Mar 01, 2026, 01:37 PM | 1 min read

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ തെക്കൻ പ്രവർത്തന മേഖലയിലേക്ക് ലക്ഷ്യമിട്ടുണ്ടായ അസാധാരണമായ വ്യോമാക്രമണങ്ങൾ കുവൈത്തിന്റെ വ്യോമ പ്രതിരോധ സേന പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഉയർന്ന കാര്യക്ഷമതയും പ്രൊഫഷണൽ മികവും പ്രകടിപ്പിച്ചാണ് സേന ലക്ഷ്യങ്ങളെ കണ്ടെത്തി നിർവീര്യമാക്കിയതെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി.


രാജ്യത്തിന്റെ വ്യോമപരിധി സംരക്ഷിക്കുന്നതിനായുള്ള സമഗ്ര ജാഗ്രത നടപടികളുടെ ഭാഗമായി നിരന്തര നിരീക്ഷണം ക്തിപ്പെടുത്തിയിരുന്നുവെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് ലക്ഷ്യങ്ങൾ സമയബന്ധിതമായി തിരിച്ചറിഞ്ഞ് പ്രതിരോധ നടപടി സ്വീകരിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും യാതൊരു നാശനഷ്ടവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു.


രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി സായുധ സേനകൾ തുടർച്ചയായി ജാഗ്രത പാലിച്ചുകൊണ്ടിരിക്കുകയാണെന്നും, ഏതുവിധത്തിലുള്ള സാഹചര്യമാറ്റങ്ങളെയും നേരിടാൻ സേന പൂർണ്ണ സജ്ജമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home