വ്യോമഗതാഗതം സാധാരണ നിലയിലേക്ക്

ദുബായ്: രാജ്യത്തെ വ്യോമഗതാഗതം സാധാരണ നിലയിലായതായി യുഎഇ വ്യോമയാന അതോറിറ്റി. സുരക്ഷാ സാഹചര്യങ്ങൾ സ്ഥിരത കൈവരിക്കുകയും മുൻകരുതലായി നടപ്പാക്കിയ താൽക്കാലിക നിയന്ത്രണം പിൻവലിക്കുകയും ചെയ്തതായും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തിലുണ്ടായ സാഹചര്യം കൈകാര്യം ചെയ്യുന്നതിനിടെ യാത്രക്കാരും വിമാനക്കമ്പനികളും നൽകിയ സഹകരണത്തിന് അതോറിറ്റി നന്ദി അറിയിച്ചു.










0 comments