ad
Deshabhimani

ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

flight trivandrum runway.

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 30, 2026, 07:22 PM | 1 min read

ന്യൂഡൽഹി: കേരളമുൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഏപ്രിൽ 30 മുതലാണ് യുഎഇ, ഖത്തർ, ബഹ്റൈൻ, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചത്.


കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ കൂടാതെ അമൃത്സർ, ബെംഗളൂരു, ഡൽഹി, ഹൈദരാബാദ്, ജയ്പുർ, ലഖ്നൗ, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി, വാരാണസി തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിൽനിന്നും ഗൾഫ് മേഖലയിലേക്ക് ഇപ്പോൾ നേരിട്ടുള്ള വിമാനങ്ങളുണ്ട്.


ദുബായ്, അബുദാബി, ഷാർജ, മസ്‌ക്കറ്റ്, റിയാദ്, ദോഹ, കുവൈറ്റ് തുടങ്ങിയ പ്രധാന ഇടങ്ങളിലേക്കെല്ലാം സർവീസ് തുടങ്ങിയത് അവധിക്കാലം പ്രമാണിച്ച് നാട്ടിലേക്ക് വരാനും തിരിച്ചുപോകാനും തയ്യാറെടുക്കുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമാകും.


ആഗോളതലത്തിൽ നിലനിന്നിരുന്ന ചില നിയന്ത്രണങ്ങൾക്കും സാങ്കേതിക തടസ്സങ്ങൾക്കും ശേഷമാണ് എയർ ഇന്ത്യ എക്സ്പ്രസ് തങ്ങളുടെ സർവീസുകൾ പൂർണ്ണതോതിൽ പുനഃസ്ഥാപിച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home