എയർ ഇന്ത്യ എക്‌സ്‌പ്രസ് ലോയൽറ്റി പദ്ധതി ഇനി അന്താരാഷ്ട്ര യാത്രകളിലേക്കും

ദുബായ്: എയർ ഇന്ത്യ എക്സ്പ്രസ് 'ടാറ്റ ന്യൂപാസ്' ലോയൽറ്റി പദ്ധതി അന്താരാഷ്ട്ര യാത്രകളിലേക്കും വ്യാപിപ്പിച്ചു. ഇതുവരെ ആഭ്യന്തര വിമാന ടിക്കറ്റുകളിൽ മാത്രം ലഭ്യമായിരുന്ന ഈ ഇളവുകൾ ഇനിമുതൽ വിദേശയാത്രകൾക്കും ലഭിക്കും. വിമാന യാത്രകളുടെ എണ്ണം അടിസ്ഥാനമാക്കി ഏവിയേറ്റർ മുതൽ ജെറ്റ്‌സെറ്റർ വരെയുള്ള നാല് വിഭാഗങ്ങളിലായാണ് ഈ പദ്ധതി ക്രമീകരിച്ചിരിക്കുന്നത്.
ടാറ്റ ന്യൂപാസ് അംഗങ്ങൾക്ക് ആഭ്യന്തര-അന്താരാഷ്ട്ര ടിക്കറ്റുകൾക്ക് 4 ശതമാനം വരെയും, ഭക്ഷണം, സീറ്റ്, അധിക ബാഗേജ് എന്നിവയ്ക്ക് 30 ശതമാനം വരെയും ഡിസ്‌കൗണ്ട് ലഭിക്കുന്നതിനൊപ്പം വെബ്‌സൈറ്റിലൂടെയുള്ള ബുക്കിംഗിന് 500 രൂപയുടെ അധിക ഇളവും ലഭിക്കും. കൂടാതെ, ചെലവാക്കുന്ന ഓരോ 100 രൂപയ്ക്കും ലഭിക്കുന്ന 8 'ന്യൂ കോയിനുകൾ' ടിക്കറ്റ് ബുക്കിംഗിനോ ടാറ്റയുടെ ഇതര സേവനങ്ങൾക്കോ ഉപയോഗിക്കാം.
അഞ്ചാമത്തെയും പത്താമത്തെയും യാത്രകൾക്ക് ശേഷം യഥാക്രമം 2500 രൂപയുടെയും 5000 രൂപയുടെയും പ്രത്യേക യാത്രാ വൗച്ചറുകളും അർഹരായ ലോയൽറ്റി അംഗങ്ങൾക്ക് എയർലൈൻ വാഗ്ദാനം ചെയ്യുന്നുണ്ട്.










0 comments