ad
Deshabhimani

ഉയർന്ന നിരക്കിൽ കുടിവെള്ളം വിൽപ്പന; 9 ജല ടാങ്കർ ഉടമകൾക്കെതിരെ നടപടി

tank
വെബ് ഡെസ്ക്

Published on Mar 17, 2026, 11:35 AM | 1 min read

കുവൈത്ത് സിറ്റി: ഉയർന്ന നിരക്കിൽ കുടിവെള്ളം വിൽപ്പന നടത്തിയതിന് ഒമ്പത് ജല ടാങ്കർ ഉടമകൾക്കെതിരെ കുവൈത്ത് വാണിജ്യ, -വ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചു. സാൽമിയ, ജബ്രിയ, അൽ- റായ് പ്രദേശങ്ങളിലെ ജല ടാങ്കർ പാർക്കിങ്ങുകളിൽ നടത്തിയ പരിശോധനകളിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.


സർക്കാർ നിശ്ചയിച്ച നിരക്കുകൾ പാലിക്കാതെ ചില ടാങ്കർ ഉടമകൾ അന്യായമായി വില വർധിപ്പിച്ച് കുടിവെള്ളം വിൽപ്പന നടത്തിയതായി അടിയന്തര പരിശോധനാ സംഘം നടത്തിയ ഫീൽഡ് പരിശോധനകളിൽ കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. ബന്ധപ്പെട്ടവർക്കെതിരെ നിയമലംഘനങ്ങൾ രേഖപ്പെടുത്തി ആവശ്യമായ നടപടികൾ ആരംഭിച്ചു.


വിപണിയിലെ നിയന്ത്രണവും നിരീക്ഷണവും കൂടുതൽ ശക്തമാക്കി സാധനങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത ഉറപ്പാക്കുകയും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യാൻ പരിശോധനകൾ തുടരുമെന്ന് വാണിജ്യ-, വ്യവസായ മന്ത്രാലയം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home