ad
Deshabhimani

അക്കാഫ് ക്രിസ്‌മസ്, പുതുവത്സരാഘോഷം

new yr celebration
വെബ് ഡെസ്ക്

Published on Jan 07, 2026, 09:07 PM | 1 min read

ദുബായ് : അക്കാഫ് അസോസിയേഷന്റെ ക്രിസ്‌മസ്, പുതുവത്സരാഘോഷം ‘ഗ്ലോറിയ ബെൽസ് 2026’ ദുബായ്‌ മംസാർ ഷബാബ് അൽ അഹ്‌ലി ക്ലബ് സ്റ്റേഡിയത്തിൽ നടന്നു. വിവിധ കോളേജുകളിലെ അലുംനി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. ക്രിസ്‌മസ് ട്രീ ഒരുക്കൽ, കേക്ക് മുറിക്കൽ, ക്രിസ്‌മസ് ക്വയർ ഗാനങ്ങൾ, കുട്ടികൾക്കായുള്ള ലിറ്റിൽ ഏഞ്ചൽസ് മത്സരങ്ങൾ തുടങ്ങിയവ നടന്നു.


ജനറൽ കൺവീനർ ബിജോ കളിക്കൽ, ജോയിന്റ് ജനറൽ കൺവീനർമാരായ സജി ലൂക്കോസ്, ആൻസി പ്രസന്നൻ, അക്കാഫ് പ്രസിഡന്റ് പോൾ ടി ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്റ് ലക്ഷ്‌മി അരവിന്ദ്, ഡയറക്‌ടർ ബോർഡ് അംഗങ്ങളായ വിൻസന്റ് വലിയവീട്ടിൽ, ഗിരീഷ് മേനോൻ, ആർ സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home