ad
Deshabhimani

റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; പെൺകുട്ടിക്ക് ഗുരുതര പരിക്ക്

DUBAI POLICE
വെബ് ഡെസ്ക്

Published on May 12, 2026, 04:40 PM | 1 min read

ദുബായ്: ദുബായിലെ മിറ കമ്മ്യൂണിറ്റിയിലെ അൽ യലായിസ്–1 പ്രദേശത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ സൈക്കിളിൽ സഞ്ചരിച്ചിരുന്ന പെൺകുട്ടിയെ കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. സംഭവത്തെ തുടർന്ന് ദുബായ് പൊലീസ് ​ഗതാഗത മുന്നറിയിപ്പ് നൽകി.


കാൽനട യാത്രക്കാർക്കായി നിശ്ചയിച്ചിരിക്കുന്ന ക്രോസിംഗുകളിലും താമസമേഖലകളിലും വാഹനങ്ങളുടെ വേഗം കുറയ്ക്കുകയും കാൽനട യാത്രക്കാർക്ക് മുൻഗണന നൽകുകയും ചെയ്യണമെന്ന് ദുബായ് പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ ബിൻ സുവൈദാൻ വാഹനയാത്രക്കാരോട് ആവശ്യപ്പെട്ടു.


നിയമലംഘകരെതിരെ 500 ദിർഹം പിഴയും ആറു ബ്ലാക്ക് പോയിന്റും ചുമത്തുമെന്നും ജുമാ ബിൻ സുവൈദാൻ മുന്നറിയിപ്പ് നൽകി. അപകടത്തിൽ പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്ന് ദുബായ് പൊലീസ് എക്‌സിൽ അറിയിച്ചു. അപകടം നടന്ന സമയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home