അക്കാഫ് ഇവന്റ്സ് സാഹിത്യ വിഭാഗം ഇംഗ്ലീഷ് ചെറുകഥാ മത്സരം

ദുബായ്: അക്കാഫ് ഇവന്റ്സ് സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ യുഎഇയിലെ സ്കൂൾ വിദ്യാർഥികൾക്കായി ഇംഗ്ലീഷ് ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ളവർക്ക് ജൂനിയർ വിഭാഗത്തിലും ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ളവർക്ക് സീനിയർ വിഭാഗത്തിലുമാണ് മത്സരം. വിദ്യാർഥികളുടെ മൗലികമായ രചനകളാണ് പരിഗണിക്കുക. കഥകൾക്ക് പൊതുവായ വിഷയപരിമിതികളില്ല.
യുഎഇ നിയമങ്ങൾ അനുശാസിക്കുന്ന തരത്തിലുള്ള ആഖ്യാനവും ഭാഷയും പാലിക്കണം. ജൂനിയർ, സീനിയർ വിഭാഗങ്ങൾക്കായി പ്രത്യേകം ക്യാഷ് അവാർഡുകളും പുരസ്കാരങ്ങളും ഉണ്ടായിരിക്കും. മത്സരത്തിലേക്കുള്ള എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 15. കൂടുതൽ വിവരങ്ങൾക്ക് അക്ബർ ആലിക്കര: 050 799 3524, രാഖി രമണൻ: 056 303 2667. ഇമെയിൽ: [email protected].










0 comments