അബുദാബി ശക്തി അവാർഡ് 40–ാം വാർഷികം; യുഎഇയിലെ മലയാളി പ്രതിഭകൾക്കായി സാഹിത്യമത്സരം

പ്രതീകാത്മകചിത്രം
അബുദാബി : അബുദാബി ശക്തി അവാർഡിന്റെ 40–ാം വാർഷികത്തിന്റെ ഭാഗമായി കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിൽ യുഎഇയിലെ പ്രതിഭാശാലികൾക്കായി സാഹിത്യമത്സരം സംഘടിപ്പിക്കുന്നു. മലയാളത്തിലുള്ള മൗലികസൃഷ്ടികൾ മാത്രമാകും പരിഗണിക്കുക. പകർത്തലോ, നിർമിതബുദ്ധി ഉൾപ്പെടെയുള്ള സ്രോതസ്സുകളിൽനിന്നുള്ള പുനരാവിഷ്കാരങ്ങളോ അനുവദനീയമല്ല. ഓരോ വിഭാഗത്തിലും ഒരു എൻട്രി മാത്രമേ സ്വീകരിക്കൂ. മുമ്പ് പ്രസിദ്ധീകരിച്ച സൃഷ്ടികൾ പരിഗണിക്കില്ലെന്നും അബുദാബി ശക്തി തിയറ്റഴ്സ് ഭാരവാഹികൾ അറിയിച്ചു.
സമർപ്പിക്കുന്ന കവിതകൾ 40 വരിയിലും കഥകൾ അഞ്ചുപേജിലും ലേഖനങ്ങൾ ആറുപേജിലും കവിയരുത്. "വിദേശമണ്ണിലെ മലയാളഭാഷയും കലാസാംസ്കാരിക കൂട്ടായ്മയും' എന്നതാണ് ലേഖന മത്സരത്തിന്റെ വിഷയം. എല്ലാ സൃഷ്‌ടികൾക്കും അനുയോജ്യമായ ശീർഷകം നിർബന്ധം. പിഡിഎഫ്/വേഡ് ഫോർമാറ്റിൽ രചനകൾ അയയ്‌ക്കാം.
മത്സരാർഥിയുടെ പേര്, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ പ്രത്യേക പേജിൽ ഉൾപ്പെടുത്തണം. മത്സരത്തിൽ ഒന്നാംസ്ഥാനം നേടുന്ന സൃഷ്ടികൾ ശക്തിയുടെ സുവനീറിൽ പ്രസിദ്ധീകരിക്കും. രചനകൾ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ ജൂൺ 30ന് മുമ്പ് അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 0561715774 (ബാബുരാജ് പിലിക്കോട്), 0506175852 (ഷഗീർ) എന്നീ നമ്പരുകളിൽ വാട്സാപ് മുഖേന ബന്ധപ്പെടാം.










0 comments