നവീകരിച്ച അബുദാബി മലയാളി സമാജം ലൈബ്രറി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

അബുദാബി: നവീകരിച്ച അബുദാബി മലയാളി സമാജം ലൈബ്രറിയുടെ ഉദ്ഘാടനം പ്രശസ്ത കവി ആലങ്കോട് ലിലാകൃഷ്ണൻ നിർവഹിച്ചു. വർഷങ്ങൾ പഴക്കമുള്ള അമൂല്യ പുസ്തകങ്ങൾ ഉൾപ്പെടെ 5000-ഓളം പുസ്തകങ്ങൾ സമാജം ലൈബ്രറിയിൽ സജ്ജമാണ്. കെ വി ബഷീറിന്റെ നേതൃത്വത്തിൽ 45- ഓളം പേരുടെ 6 മാസത്തെ തീവ്രശ്രമത്തിൻ്റെ ഭാഗമായാണ് ലൈബ്രറിയുടെ നവീകരണം പൂർത്തിയായത്. ചടങ്ങിൽ മലയാളീ സമാജം പ്രസിഡന്റ് സലിം ചിറക്കൽ അദ്ധ്യക്ഷനായി. ജന. സെക്രട്ടറി സുരേഷ് കുമാർ, ആർട്സ് സെക്രട്ടറി ജാസിർ, ഹാപ്പിനസ് കൺവീനർ ഷാജി കുമാർ, സാഹിത്യവിഭാഗം സെക്രട്ടറി മഹേഷ്, വെൽഫെയർ സെക്രട്ടറി കെ. സി. ബിജു, കോഓർഡിനേഷൻ ചെയർമാൻ യേശുശീലൻ, വൈസ് ചെയർമാൻ എ. എം. അൻസാർ, വനിത കൺവിനർ ലാലി സാംസൺ എന്നിവർ സംസാരിച്ചു.
മലയാളം മിഷൻ അബുദാബി ചാപ്റ്ററിനു കീഴിൽ സമാജത്തിൽ മലയാളം ക്ലാസ് എടുക്കുന്ന അദ്ധ്യാപകരായ ബിൻസി ലെനിൻ, സംഗീത ഗോപകുമാർ, ശ്രീലക്ഷ്മി ഹരികൃഷ്ണൻ, ഭാഗ്യദീപം രാജീവ്, നൗഷിത ഫസൽ, മഞ്ജു സുധീർ, വിഷ്ണു, അനിൽകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ലൈബ്രേറിയൻ എ പി അനിൽകുമാർ സ്വാഗതവും, അസിസ്റ്റന്റ് ട്രഷറർ സൈജു പിള്ള നന്ദിയും പറഞ്ഞു.










0 comments