ad
Deshabhimani

അബുദാബി മലയാളി സമാജം വനിതാ വിഭാഗം സെമിനാർ

samajam seminar

ഡോ. അബി ഡാനിയലിന് അബുദാബി മലയാളി സമാജത്തിന്റെ സ്നേഹോപഹാരം വനിതാ വിഭാഗം കൺവീനർ ലാസി സാംസൺ സമ്മാനിക്കുന്നു.

വെബ് ഡെസ്ക്

Published on Apr 16, 2026, 02:31 PM | 1 min read

അബുദാബി : 'മാനസിക പിരിമുറുക്കവും പാരൻ്റിംഗും' എന്ന വിഷയത്തെ ആസ്പദമാക്കി അബുദാബി മലയാളി സമാജം വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. എല്ലാവരും ഏതെങ്കിലും തരത്തിലുള്ള മാനസിക സമ്മർദ്ദം അനുഭവിക്കുന്ന സാഹചര്യം കണക്കിലെടുത്തുകൊണ്ടാണ് സെമിനാർ സംഘടിപ്പിച്ചതെന്ന് വനിതാ വിഭാഗം ലാലി സാംസൺ പറഞ്ഞു.

അബുദാബി എഡ്യൂക്കേഷൻ കൗൺസിലിന്റെ അംഗീകാരത്തോടെ പത്ത് വർഷത്തിലധികമായി ബ്രെയിൻ മാപ്പിങ്, ന്യൂറോ സൈക്കോളജി തുടങ്ങിയ മേഖലകളിൽ ക്ലാസ്സുകൾ എടുത്ത് പരിചയമുള്ള ഡോ. അബി ഡാനിയൽ ആണ് സെമിനാറിന് നേതൃത്വം നൽകിയത്. വനിത വിഭാഗം കൺവീനർ ലാലി സാംസൺ, ജോയിൻ്റ് കൺവീനർമാരായ ശ്രീജ പ്രമോദ്, നമിത സുനിൽ, ഷീന ഫാത്തിമ, ചിലു സൂസൺ മാത്യു എന്നിവർ സെമിനാറിന് നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home