Deshabhimani

അബുദാബി മലയാളി സമാജം ഓണാഘോഷം

samaajam onam celebration
വെബ് ഡെസ്ക്

Published on Oct 02, 2026, 06:57 PM | 1 min read

അബുദാബി : അബുദാബി മലയാളി സമാജത്തിന്റെ ഓണാഘോഷം ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ നടന്നു. ഓണസദ്യയും നടപ്പുവർഷത്തെ സമാജം പ്രവർത്തനോദ്ഘാടനവും വിവിധ കലാപരിപാടികളും അരങ്ങേറി. മന്ത്രി വി ഇ അബ്ദുൾ ഗഫൂർ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. സമാജം രക്ഷാധികാരി ഗണേഷ് ബാബു ഓണാഘോഷം ഉദ്ഘാടനം ചെയ-്‌തു. സമാജം പ്രസിഡന്റ് എ എം അൻസാർ അധ്യക്ഷനായി.


ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ്, എം കെ സജീവ്, സമാജം കോ ഓർഡിനേഷൻ ചെയർമാൻ ബി യേശുശീലൻ, ഇന്ത്യ സോഷ്യൽ സെന്റർ പ്രസിഡന്റ് ബിജി എം തോമസ്, വൈസ് പ്രസിഡന്റ് ഷിബൻ, ജനറൽ സെക്രട്ടറി ലിംസൺ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി കെ മനോജ്, ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി കെ വി മുഹമ്മദ് കുഞ്ഞി, ഇൻകാസ് യുഎഇ പ്രസിഡന്റ് സുനിൽ അസീസ് എന്നിവർ പങ്കെടുത്തു.

സമാജം വൈസ് പ്രസിഡന്റ് നസീർ പെരുമ്പാവൂർ, ചീഫ് കോഓർഡിനേറ്റർ ഗോപകുമാർ, ജോയിന്റ് സെക്രട്ടറി അനുപ ബാനർജി, കലാവിഭാഗം സെക്രട്ടറി സലിം നൗഷാദ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പി ടി റഫീഖ് സ്വാഗതവും ട്രഷറർ അനീഷ് മോൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home