Deshabhimani

സോണി സഹായ നിധി കൈമാറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2018, 05:14 AM | 0 min read

ജിദ്ദ > തബൂക്കിലെ യുവാക്കളുടെ കൂട്ടായ്മയായ ബ്ലൂ ബേർഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെയും, മാസ്റ്റർ ബ്ലാസ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെയും നേത്യത്വത്തിൽ സോണി ചികിത്സാ സഹായനിധിയിലേക്കു സമാഹരിച്ച  തുക കൈമാറി. സോണി ജോലി ചെയ്തുകൊണ്ടിരുന്ന തബൂക്ക് ന്യു കിംഗ് ഫഹദ് ഹോസ്പിറ്റലിലെ സഹപ്രവർത്തകർക്കാണ്‌ തുക കൈമാറിയത്.

ഗുരുതരമായ 'ലിംഫോമ' എന്ന രോഗം ബാധിച്ചു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് തിരുവല്ല എടത്വ സ്വദേശിയായ  സോണി എന്ന ഇരുപത്തിയാറുകാരി. നിലവിൽ രണ്ടു കീമോ തെറാപ്പി കഴിഞ്ഞു. ഇനിയും കീമോ വേണ്ടി വരുമെന്നാണ് ഡോക്‌ടർമാർ അറിയിച്ചിരിക്കുന്നത്. നിർധന കുടുംബാംഗമായ സോണി ഏറെ പ്രതിസന്ധികളെ അതിജീവിച്ചാണ് നഴ്‌സിംഗ് പഠനം പൂർത്തീകരിച്ചത്. തുടർന്ന് സൗദി തബൂക്ക് കിംഗ് ഫഹദ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു. ഇതിനിടയിൽ സോണിയുടെ അച്ഛൻ രോഗം ബാധിച്ചു മരിച്ചു. അച്ഛന്റെ സംസ്കാര ചടങ്ങുകൾക്കായി നാട്ടിലെത്തിയ സോണി നിരന്തരമായി തന്നെ അലട്ടിയിരുന്ന ചുമ നാട്ടിലുള്ള സ്വകാര്യ മെഡിക്കൽ കോളേജിൽ പരിശോധിച്ചപ്പോഴാണ്‌ ഗുരുതരമായ ലിംഫോമ രോഗമാണെന്ന്‌ തിരിച്ചറിഞ്ഞത്. അതിനുശേഷം ജോലിക്കു പോകാനാകാതെ ചികിത്സയിൽ കഴിയുകയാണ്‌ സോണി.

സോണിയുടെ ദുരിതാവസ്ഥ  മനസ്സിലാക്കിയ  ഫഹദ് ഹോസ്പിറ്റലിലെ  സഹപ്രവർത്തകരാണ്  വിഷയം തബൂക്കിലെ ക്ലബ്ബ് ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻതന്നെ സോണിയെ സഹായിക്കാനുള്ള കർമ്മത്തിൽ ഏർപ്പെടാൻ ക്ലബ്ബ് അംഗങ്ങൾ ഒന്നടങ്കം തീരുമാനിക്കുകയായിരുന്നു. സഹായധനം കൈമാറിയ ചടങ്ങിൽ ക്ലബ്ബ് അംഗങ്ങളായ അരുൺ കെ ബാബു, റാഫി പള്ളിമുക്ക്, ഗീവർഗീസ് പോൾ, പ്രജിൻ റോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home