Deshabhimani

ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ 'കളർ സ്പ്ലാഷ്'; വർണ്ണ വിസ്മയം തീർത്ത് കുരുന്നുകളുടെ കായിക ദിനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2018, 11:32 AM | 0 min read

മനാമ > ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ കിൻഡർ ഗാർട്ടൻ കായിക ദിനം 'കളർ സ്പ്ലാഷ്' വർണശബളമായ പരിപാടികളോടെ നടന്നു. 1600 ഓളം കുരുന്നുകൾ  കായിക മത്സരങ്ങളിൽ ആവേശ പൂർവം പങ്കുകൊണ്ടു. മുഖ്യാതിഥി ആർ സി ഓ സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അൽ സെയ്‌ദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, അസിസ്റ്റന്റ് സെക്രട്ടറി പ്രേമലത എൻ എസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം, അഡ്വ ബിനു മണ്ണിൽ വറുഗീസ്, രാജേഷ് എം എൻ, സജി ജോർജ്, മുഹമ്മദ് നയസ് ഉല്ല, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവരും സന്നിഹിതരായിരുന്നു.



സമ്മാനദാനം നിർവഹിച്ച ഡോ. മുസ്തഫ അൽ സെയ്‌ദ്  ഇന്ത്യൻ സ്‌കൂളിൽ ഇത്തരമൊരു കായികമേള വിജയകരമായി നടത്തിയ മാനേജ്‌മെന്റിനെയും അധ്യാപകരെയും രക്ഷിതാക്കളെയും ഉജ്വല പ്രകടനം കാഴ്ചവെച്ച കുട്ടികളെയും അഭിനന്ദിച്ചു. നേരത്തെ മുഖ്യാതിഥിയെ ബാൻഡ് മേളത്തോടെ സ്‌കൂൾ സ്വീകരിച്ചു.  ഇന്ത്യൻ സ്‌കൂൾ കായിക രംഗത്തു മികച്ച നേട്ടങ്ങൾ കൈവരിച്ച വസ്തുത ചെയർമാൻ പ്രിൻസ് നടരാജൻ എടുത്തുപറഞ്ഞു. പ്രിൻസിപ്പൽ പമേല സേവ്യർ സ്വാഗതം പറഞ്ഞു. കായിക വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന എക്സിക്യൂട്ടീവ് അംഗം രാജേഷ് എം എൻ മേളയുടെ സമാപന പ്രഖ്യാപനം നടത്തി. ഒരു മാസക്കാലമായി റിഫ കാമ്പസിലെ കുട്ടികൾ ഈ കായിക ദിനം ആഘോഷിക്കാനുള്ള പരിശീലനം  അവരുടെ അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തി വരികയായിരുന്നു. ഹൗസ് ഓഫ് യൂണിഫോംസ്  എന്ന  സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് കളർ സ്പ്ലാഷ് സംഘടിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home