ഹൃദയാഘാതം: പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു

ദോഹ > പൊന്നാനി വെളിയംകോട് തണ്ണിത്തുറ സ്വദേശി കാറ്റന്റകത്ത് അലി(റബ്ബാനി) ഹൃദയാഘാതം മൂലം ദോഹയിൽ മരിച്ചു. ലിമോസിൻ ഡ്രൈവറായി ജോലിനോക്കുകയായിരുന്നു. സാജിതയാണ് ഭാര്യ. 3 കുട്ടികളുണ്ട്. മൊയ്‌ദീന്റെയും ആമിനയുടെയും മകനാണ്. സഹോദരങ്ങൾ: അക്ബർ (ഖത്തർ), ഹനീഫ (ഖത്തർ). മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു.
0 comments