Deshabhimani

യാക്കോബായ സഭ സൺഡേ സ്‌കൂൾ അധ്യാപകരുടെ ഏകദിന സെമിനാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2018, 10:11 AM | 0 min read

കുവൈറ്റ്‌ സിറ്റി > യാക്കോബായ സഭയുടെ കുവൈത്ത് പാത്രിയാർക്കൽ വികാരിയേറ്റിന്റെ കീഴിലുള്ള സൺ‌ഡേ സ്കൂൾ അദ്ധ്യാപകരുടെ ഏകദിന സെമിനാർ നവംബർ 16ന് അബ്ബാസിയ ശ്ലോമോ ഹാളിൽ വെച്ച് ഇടവക മെത്രാപോലീത്ത അഭി. യൗസേബിയോസ് മാർ കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ മഹനീയ സാന്നിദ്ധ്യത്തിൽ നടത്തുകയുണ്ടായി.

പ്രവാസ ജീവിതത്തിൽ കാലത്തിന്റെ ചുവരെഴുത്തുകളെ മായ്ച്ചു മൂല്യാധിഷ്ടിതമായ വിശ്വാസജീവിതം പ്രാവർത്തികമാക്കാൻ സംസ്കാരത്തിന്റെ പഠനങ്ങൾ  അനിവാര്യമാണ് എന്ന് സെമിനാർ ഉദ്ഘാടനം ചെയ്‌ത   മെത്രാപ്പോലീത്ത ഓർമ്മപ്പെടുത്തി. കുവൈറ്റിലെ വിവിധ ഇടവകളിലെ സൺ‌ഡേ സ്കൂളുകളിലെ അധ്യാപകർ പങ്കെടുത്ത സെമിനാറിൽ സെന്റ്.ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോൿസ് ഇടവക  വികാരി ഫാ .എൽദോസ് പാലയിൽ, സെന്റ്.മേരീസ് യാക്കോബായ ഇടവക വികാരി ഫാ . സിബി എൽദോസ്, ഫാ. ജിബു ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home