ad
Deshabhimani

ജിദ്ദ നവോദയ സഫ ഒന്ന് യൂണിറ്റ് സമ്മേളനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2018, 12:59 PM | 0 min read

ജിദ്ദ > നവോദയ 28 മത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി സഫ ഏരിയയുടെ ഭാഗമായ  സഫ ഒന്ന്  യൂണിറ്റ് സമ്മേളനം സമീക്ഷ സാഹിത്യ വേദി ചെയര്‍മാന്‍ ഗോപി നെടുങ്ങാടി ഉദ്ഘാടനം ചെയ്തു.
     
ഏരിയ സെക്രടറി ജുനൈസ്, യൂണിറ്റ് സെക്രട്ടറി റഷീദ് അരൂര്‍ എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. സമ്മേളനം രണ്ട് വര്‍ഷത്തേക്കുള്ള  പതിനൊന്ന് അംഗ എക്‌സിക്യൂട്ടിവ് കമ്മറ്റിയെയും തെരഞ്ഞെടുത്തു. അബ്ദുറഹിമാന്‍ (പ്രസിഡന്റ്) റഷിദ് അരൂര്‍  (സെക്രട്ടറി) അലി മാസ്റ്റര്‍ (ട്രഷര്‍) എന്നിവരെയും  തെരഞ്ഞെടുത്തു.

പരിദ് അധ്യക്ഷത വഹിച്ചു. ഏരിയ ട്രഷറര്‍ മുരളി നെല്ലിക്കല്‍, ഏരിയ പ്രസിഡന്റ് ജലീല്‍ കൊങ്ങത്ത്, ഏരിയ മെമ്പര്‍മാരായ ഷമീര്‍ ബാബു, ഹനിഫ എന്നിവര്‍ സംസാരിച്ചു. ,ലത്തിഫ്, അന്‍വര്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. അബ്ദുറഹിമാന്‍  സ്വാഗതവും റഷീദ് അരൂര്‍ നന്ദിയും പറഞ്ഞു.




 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home