ad
Deshabhimani

ജിദ്ദ നവോദയ ഫൈസലിയ യൂണിറ്റ് സമ്മേളനം സമാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2018, 10:18 AM | 0 min read

ജിദ്ദ > ജിദ്ദ നവോദയ ഫൈസലിയ യൂണിറ്റ് സമ്മേളനം ഷാലിമാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.  സമ്മേളനം കേന്ദ്ര കമ്മറ്റി അംഗം കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു.

നമ്മുടെ നാടിന്റെ മതനിരപേക്ഷതയ്ക്ക് പോറലേല്‍പ്പിക്കാന്‍ ശബരിമല വിധിയെ തങ്ങളുടെ വര്‍ഗീയ രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍  ഹിന്ദുത്വ വര്‍ഗീയ ശക്തികളേയും അതിനു പിന്തുണ നല്‍കുന്ന വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളേയും ജനങ്ങള്‍ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.

അഷറഫ് കൊല്ലം അദ്ധ്യക്ഷനായ ചടങ്ങില്‍ ഷിനു പന്തളം, അലി ഒമാനൂര്‍, ഹമീദ്  തൃശൂര്‍ എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. മുഹമ്മദ് ബഷീര്‍ പട്ടാമ്പി, റഷീദ് കിഴിശേരി എന്നിവര്‍  പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ഏരിയ രക്ഷാധികാരി ജലീല്‍ ഉച്ചാര കടവ് പുതിയ പാനല്‍ അവതരിപ്പിച്ചു. റഷീദ് കിഴിശേരി, (പ്രസിഡന്റ്) അബ്ദുല്‍ അലി ഒമാനൂര്‍ (സെക്രട്ടറി), ഹമീദ് തൃശൂര്‍ (ട്രഷറര്‍) ഉള്‍പ്പെടെ പതിനൊന്ന് അംഗ ഭാരവാഹികളെയും സമ്മേളനം തിരഞ്ഞെടുത്തു. ഗഫൂര്‍ മമ്പുറം, നസീര്‍ അരിമ്പ്ര, മുജീബ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.സൈദ് പള്ളിക്കല്‍ സ്വാഗതവും റഷീദ് നന്ദിയും പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home