മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ജിദ്ദ നവോദയ സഫ എരിയ കമ്മിറ്റി സമാഹരിച്ച തുക കൈമാറി

ജിദ്ദ > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ജിദ്ദ നവോദയ സഫ എരിയ കമ്മിറ്റി സ്വരൂപിച്ച ഫണ്ട് ഏരിയ സെക്രട്ടറി ജുനൈസ് നവോദയ സെൻട്രൽ കമ്മിറ്റി ട്രഷറർ സി എം അബ്ദുറഹിമാന് കൈമാറി.
ചടങ്ങിൽ നവോദയ മുഖ്യ രക്ഷാധികാരി വി കെ റൗഫ്, പ്രസിഡൻറ് ഷിബു തിരുവനന്തപുരം, ആക്ടിങ്ങ് സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, സുരേഷ് പാപ്പിനിശ്ശേരി, സഫ ഏരിയ പ്രസിഡന്റ് ജലീൽ കൊങ്ങത്ത്, ഏരിയ കമ്മിറ്റി അംഗം റഷിദ് അരൂർ, റഫീഖ് പത്തനാപുരം എന്നിവരും പങ്കെടുത്തു.
0 comments