രിസാല സ്റ്റഡി സർക്കിൾ ടീം കോൺക്ലേവ് സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി > പരസ്പര സൗഹൃദവും സ്കിൽ ഷെയറിംഗും ലക്ഷ്യമാക്കി രിസാല സ്റ്റഡി സർക്കിൾ ടീം വിസ്ഡം അംഗങ്ങൾ മാസം തോറും കുവൈത്തിലെ വ്യത്യസ്ത ഏരിയകളിൽ നടത്തി വരുന്ന വിസ്ഡം ഈവുകളുടെ ദേശീയതല സംഗമമായ കോൺക്ലേവ് സമാപിച്ചു.
കുവൈറ്റിലെ നാല് സെൻട്രലുകളിൽ നിന്നുള്ള ടീം വിസ്‌ഡം അംഗങ്ങളാണ് സാൽമിയ ഐസിഎഫ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ഒത്തു ചേർന്നത്.
പരിപാടിയിൽ വിവിധ ട്രെയിനിങ് സെഷനുകൾക്ക് അബ്ദുല്ല വടകര, സലീം മാസ്റ്റർ കൊച്ചനൂർ എന്നിവർ നേതൃത്വം നൽകി. കോൺക്ലേവിന്റെ ഉല്പന്നമായി കുവൈറ്റിൽ വിവിധ സെൻട്രലുകൾക്ക് കീഴിൽ ഓൺലൈൻ ഗൈഡൻസ് സെന്ററുകൾക്ക് രൂപം നൽകും.
ഐസിഎഫ് സംഘടന പ്രസിഡന്റ് അഹമ്മദ് കെ മാണിയൂർ ഉൽഘാടനം നിർവഹിച്ചു. വിസ്‌ഡം കൺവീനർ എഞ്ചിനീയർ റാഷിദ് ചെറുശോല പരിപാടികൾ നിയന്ത്രിച്ചു.
സ്വാദിക്ക് കൊയിലാണ്ടി, ജാഫർ ചപ്പാരപ്പടവ്, ശിഹാബ് വാണിയന്നൂർ തുടങ്ങിയ പ്രമുഖർ കോൺക്ലേവിൽ പങ്കെടുത്തു. ജസാം കുണ്ടുങ്ങൽ സ്വാഗതവും അനസ് എടമുട്ടം നന്ദിയും പറഞ്ഞു.
0 comments