നവകേരള നിർമിതി: കേളി കുടുംബവേദി സഹായധനം കൈമാറി

റിയാദ് > പ്രളയക്കെടുതിയിൽ തകർന്ന കേരളത്തിന്റെ പുനർനിർമിതിക്ക് റിയാദ് കേളി കലാ സാംസ്കാരിക വേദി നടത്തുന്ന സഹായധന സമാഹരണത്തിലേക്ക് കേളി കലാ സാംസ്കാരിക വേദിയുടെ കുടുംബ വിഭാഗമായ കുടുംബവേദി സ്വരൂപിച്ച ദുരിതാശ്വാസ സഹായ നിധി കൈമാറി. ഒന്‍പതാമത് കേളി ഫുട്ബോള്‍ മത്സരം വീക്ഷിക്കാന്‍ സ്റ്റേഡിയത്തില്‍ എത്തിയ ഫുട്ബോള്‍ ആരാധകരുടെ സാന്നിധ്യത്തില്‍ കുടുംബവേദി സെക്രട്ടറി സീബ അനിരുദ്ധനില്‍ നിന്നും കേളി മുഖ്യ രക്ഷാധികാരി ആക്ടിംഗ് കണ്‍വീനര്‍ കെ.പി.എം സാദ്ദിക്ക് ഫണ്ട് ഏറ്റുവാങ്ങി.
പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന്റെ പുനര്‍ നിര്‍മ്മിതിയില്‍ ഭാഗമാകുക എന്നത് ഓരോ മലയാളിയുടെയും കടമയാണെന്ന് കുടുംബവേദി ഭാരവാഹികള്‍ പറഞ്ഞു. ഒന്‍പതാമത് കേളി ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉത്ഘാടന വേദിയില്‍ വെച്ച് ന്യൂ സനയ്യയിലെ പ്രമുഖ റസ്റ്റോറണ്ട് ഗ്രൂപ്പായ ചെനാടന്‍ ഗ്രൂപ്പിന്റെ സംഭാവനയോടെ കേളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണ പരിപാടിയുടെ രണ്ടാം ഘട്ടപരിപാടിക്ക് തുടക്കം കുറിച്ചിരുന്നു. കേളി മുഖ്യ രക്ഷാധികാരി സമിതി അംഗങ്ങളായ സതീഷ് കുമാര്‍, ബി.പി രാജീവന്‍, കേളി സെക്രട്ടറി ഷൌക്കത്ത് നിലമ്പൂര്‍, പ്രസിഡണ്ട് ദയാനന്ദന്‍ ഹരിപ്പാട്, ജോ:സെക്രട്ടറി റഫീക്ക് പാലത്ത്,സെക്രട്ടറിയേറ്റ് അംഗന്‍ റഷീദ് മേലേതില്‍, എന്നിവരോടൊപ്പം കുടുംബ വേദി പ്രസിഡണ്ട് പ്രിയ വിനോദ്, ട്രഷറര്‍ ലീന സുരേഷ്, സെക്രട്ടറിയേറ്റ് അംഗങ്ങള്‍, കുടുംബവേദി കേന്ദ്രകമ്മിറ്റി അംഗങ്ങള്‍, വിവിധ ഏരിയകളിലെ കുടുംബവേദി പ്രവര്‍ത്തകള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
0 comments