Deshabhimani

സൗഹാർദ്രം കുവൈറ്റ് ഓണപ്പുലരി 2018 സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 24, 2018, 05:19 AM | 0 min read

കുവൈറ്റ്‌ സിറ്റി > കുവൈറ്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ വാട്‌സ്‌ ആപ്പ്‐ഫേസ്ബുക്ക്  സംഘടനയായ സൗഹാർദ്രം കുവൈറ്റ് ഓണപ്പുലരി 2018 സംഘടിപ്പിച്ചു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ  നടന്ന ചടങ്ങിൽ കുവൈറ്റിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
 
സംഘടനാ പ്രസിഡന്റ് ശ്രീ ബിജു ഭവൻസ്  അധ്യക്ഷനായ ചടങ്ങിൽ ശ്രീ മനോജ് മാവേലിക്കര പരിപാടി ഉത്ഘാടനം ചെയ്തു. മുബാറക് കാമ്രത്ത്  ചെസിൽ രാമപുരം എന്നിവർ  മുഖ്യപ്രഭാഷണം നടത്തി. പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ഗ്രൂപ്പിലെ കൂട്ടുകാർക്ക് സാമ്പത്തിക സഹായം നൽകാനും തീരുമാനമായി. സുരേഷ് കുമാർ, സദാനന്ദൻ നായർ  സ്വാഗതവും ശ്രീമതി ജ്യോതി നന്ദിയും അറിയിച്ചു.
 
ഷാജഹാൻ. റോയ്, സാബു, ഷൈനി, ശ്യാമള,  പ്രേംരാജ്, ജോഷി എന്നിവർ കലാപരിപാടികൾ നിയന്ത്രിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയും വിസ്മയ മ്യൂസിക് ബാൻഡിന്റെ ഗാനമേളയും സ്പോട്ട് ഡബ്ബിങ്ങും ആസ്വാദ്യകരമായി.


deshabhimani section

Related News

View More
0 comments
Sort by

Home