ad
Deshabhimani

മക്ക നവോദയ അസീസിയ യൂണിറ്റ് സമ്മേളനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2018, 10:58 AM | 0 min read

ജിദ്ദ > ജിദ്ദ നവോദയ മക്ക ഏരിയ അസീസിയ യൂണിറ്റ് സമ്മേളനം ഇമ്പിച്ചിബാവ നഗറില്‍ വച്ച് നടന്നു. മുഹമ്മദ് അലി പള്ളിക്ക ബസാറിന്റെ അധ്യക്ഷത വഹിച്ച നമ്മേളനം മക്ക ഏരിയ രക്ഷാധികാരി ഷിഹാബ് കോഴിക്കോട് ഉദ്ഘാടനം ചെയ്തു. 

അഷ്‌റഫ് വെട്ടിച്ചിറ അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി മുഹമ്മദ് കുട്ടി പട്ടാമ്പി, സൂരജ് കണ്ണൂര്‍, കേന്ദ്രകമ്മിറ്റി അംഗം മൊയ്തീന്‍ കോയ പുതിയങ്ങാടി എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. പുതിയ എക്‌സിക്യൂട്ടീവ് പാനല്‍  ഷബീര്‍ മേല്‍മുറിയും ഏരിയാ സമ്മേളന പ്രതിനിധിപാനല്‍ ഏരിയ ട്രഷറര്‍ ബഷീര്‍ നിലമ്പൂരും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി സൂരജ് കണ്ണൂര്‍ (യൂണിറ്റ് സെക്രട്ടറി), സുഹൈല്‍ പറമ്പന്‍ ( പ്രസിഡന്റ്), ഹംസ കണ്ണൂര്‍,അഷ്‌റഫ് വെട്ടിച്ചിറ (ജോയിന്‍ സെക്രട്ടറി), മുഹമ്മദലി പള്ളിക്ക ബസാര്‍, നൈസില്‍ പത്തനംതിട്ട(വൈസ് പ്രസിഡണ്ട്), ദിലീഫ് ഇസ്മായില്‍ (ട്രഷറര്‍), ഷാഫി കണ്ണൂര്‍ (ജീവകാരുണ്യം കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു. നാസര്‍ മൂവാറ്റുപുഴ, ഹസന്‍ വെട്ടിച്ചിറ, ജംഷീര്‍ തിരൂരങ്ങാടി, ജംഷീര്‍ മേച്ചേരി, സുഹാദ് പറമ്പന്‍, സുബൈര്‍ കണ്ണൂര്‍, ഫാസില്‍ പുളിക്കല്‍ എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുത്തു. മക്ക നവോദയ ഏരിയ സെക്രട്ടറി അന്‍വര്‍ ഖാലിദ് മൂപ്പന്‍ എറണാകുളം, ഏരിയ ജീവകാരുണ്യം കണ്‍വീനര്‍ മുഹമ്മദ് മേലാറ്റൂര്‍, മീഡിയ കണ്‍വീനര്‍ ഷാഹുല്‍ ഹമീദ് വടക്കുഞ്ചേരി,ഏരിയ കമ്മിറ്റി അംഗം അസീസ് വേങ്ങര എന്നിവര്‍ യൂണിറ്റ് സമ്മേളനം അഭിവാദ്യം ചെയ്തു സംസാരിച്ചു. സൂരജ് കണ്ണൂര്‍ നന്ദിയും പറഞ്ഞു.


 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home