Deshabhimani

ജപ്പാനിലെ വേൾഡ് കരാട്ടെ കൊബുഡോ ടൂർണമെന്റിലേക്ക്‌ അബുദാബിയിൽ നിന്നൊരു മലയാളി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 26, 2018, 11:51 AM | 0 min read

അബുദാബി > ജപ്പാൻ ഒക്കിനാവയിൽ നടക്കുന്ന ലോക കരാട്ടെ മത്സരത്തിൽ അബുദാബിയിൽ നിന്നും മലയാളി സാന്നിധ്യം.

ഇന്ത്യയിലും യുഎഇയിലും ഇരുപത്തെട്ട് വർഷത്തോളമായി സ്വദേശികളെയും വിദേശികളെയും കരാട്ടെ എന്ന അഭ്യാസമുറ പരിശീലിപ്പിച്ചു വരുന്ന റെൻഷി ഇബ്രാഹിം ബാഷയാണ് ഓഗസ്റ്റ് ഒന്ന് മുതൽ പത്തുവരെ നീണ്ടു നിൽക്കുന്ന വേൾഡ് കരാട്ടെ  & കൊബുഡോ  ടൂർണമെന്റ് ആന്റ് സെമിനാറിൽ അബുദാബിയിൽ നിന്നും പങ്കെടുക്കുന്നത്.

കരാട്ടെ അസോസിയേഷൻ  ഓഫ് ഇന്ത്യയുടെ ടൂർണമെന്റ് കമ്മീഷനും കരാട്ടെ മാസ്റ്റർ ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ്‌, ഒക്കിനാവാ കരാട്ടെ & കൊബുഡോ ക്ലബ്ബിന്റെ മാനേജിങ് ഡയറക്ടർ, യുഎഇ ചീഫ് ഇൻസ്ട്രക്ടർ & എക്സാമിനർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്ന ഇബ്രാഹിം ഭാഷ മലപ്പുറം ജില്ലയിലെ പാലപ്പെട്ടി സ്വദേശിയാകുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home